ETV Bharat / sports

വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല ബൗളിങ്ങും അറിയാം ; പാകിസ്ഥാനെതിരെ മിന്നും പ്രകടനവുമായി പുരാൻ - nicholas pooran

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ തന്‍റെ ബൗളിങ് വൈദഗ്‌ധ്യം കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് പുരാൻ

PAK VS WI  pakistan Vs West Indies  വിൻഡീസ് നായകൻ നിക്കൊളാസ് പുരാന്‍  നിക്കൊളാസ് പുരാന്‍  nicholas pooran  West Indies captain Nicolas Pooran shows bowling talent against Pakistan
വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല ബൗളിങും അറിയാം; പാകിസ്ഥാനെതിരെ മിന്നും പ്രകടനവുമായ് പുരാൻ
author img

By

Published : Jun 13, 2022, 6:55 AM IST

മുൾട്ടാൻ : വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ബൗളർമാരെ വിറപ്പിക്കുകയും വിക്കറ്റിന് പിന്നിൽ ഗ്ലൗസണിഞ്ഞാൽ മിന്നും പ്രകടനം നടത്തുകയും ചെയ്യാറുളള താരമാണ് വിൻഡീസ് നായകൻ നിക്കൊളാസ് പുരാന്‍. ഏകദിനങ്ങളില്‍ ഇതിനുമുമ്പ് ഒരു തവണ മാത്രം പന്തെറിഞ്ഞിട്ടുള്ള പുരാന്‍ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ തന്‍റെ ബൗളിങ് വൈദഗ്‌ധ്യം കൊണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ പന്തെറിഞ്ഞ പുരാൻ പത്ത് ഓവറുകള്‍ പൂർത്തിയാക്കുകയും നാല് വിക്കറ്റുകൾ നേടുകയും ചെയ്‌തു.

ഫഖര്‍ സമാനും ഇമാമുള്‍ ഹഖും ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സുമായി നില്‍ക്കെയാണ് പുരാന്‍ പന്തെറിയാൻ എത്തിയത്. വിന്‍ഡീസിനായി 43 ഏകദിനങ്ങൾ കളിച്ചിട്ടുള്ള പുരാന്‍ 2021 ൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ വെറും മൂന്ന് പന്തുകളാണ് എറിഞ്ഞിട്ടുള്ളത്.ആദ്യ ഓവറില്‍ അഞ്ചും രണ്ടാം ഓവറില്‍ എട്ടും റണ്‍സ് വഴങ്ങിയ പുരാൻ തന്‍റെ മൂന്നാം ഓവറിൽ ഫഖര്‍ സമാന്‍റെ കുറ്റി പിഴുതു.

പുരാന്‍റെ ആദ്യ വിക്കറ്റ് നേട്ടമായിരുന്നു ഇത്. തന്‍റെ ആറാം ഓവറില്‍ ഇമാമുള്‍ ഹഖിനെയും മുഹമ്മദ് ഹാരിസിനെയും വീഴ്‌ത്തിയ പുരാന്‍ പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തന്‍റെ ഏഴാം ഓവറില്‍ മുഹമ്മദ് റിസ്‌വാനെയും മടക്കിയ പുരാന്‍ പത്ത് ഓവര്‍ പൂർത്തിയാക്കി. 48 റണ്‍സ് വഴങ്ങിയാണ് പുരാന്‍ നാല് വിക്കറ്റെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.