പാരീസ് : ഇത്തവണത്തെ പുതുവത്സരം ഭാര്യ സഞ്ജന ഗണേശനൊപ്പം പാരീസിലാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ജസ്‌പ്രീത് ബുംറ അടിച്ചുപൊളിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെ നാള്‍ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചിലവഴിച്ചതിന് ശേഷമാണ് ബുംറ പാരീസിലേക്ക് പറന്നത്. പാരീസിലെ തന്‍റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ 29കാരനായ താരം പങ്കുവച്ചിട്ടുണ്ട്.
യാത്രയ്‌ക്കിടെയുള്ള ചിത്രങ്ങളും വീഡിയോകളും ചേര്‍ത്ത് ഒരു ഇന്‍സ്റ്റഗ്രാം റീല്‍ പോസ്റ്റ് ചെയ്‌തിരിക്കുകയാണ് താരം. സഞ്ജനയുടെ കൈപിടിച്ച് നടക്കുന്നതും പ്രശസ്‌തമായ ഈഫൽ ടവര്‍ സന്ദര്‍ശിക്കുന്നതിന്‍റേയും ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ റീലിലുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബുംറ ടിവി അവതാരകയും മോഡലുമായ സഞ്ജന ഗണേശനെ വിവാഹം ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
ഗോവയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതേസമയം ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലൂടെ ബുംറ അന്താഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. ബുംറയുടെ തിരിച്ചുവരവ് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
എൻസിഎയിലെ പരിശീലനത്തിനൊടുവിൽ ബുംറ ഫിറ്റ്‌നസ് വീണ്ടെടുത്തതായി ബിസിസിഐ വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് ടി20 ലോകകപ്പ് ഉള്‍പ്പടെ താരത്തിന് നഷ്‌ടമായിരുന്നു.
ALSO READ: രോഹിത്തും കോലിയും ലോകകപ്പ് നേടിത്തരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് കപില്‍ ദേവ്
ബുംറയുടെ തിരിച്ചുവരവ് ഇന്ത്യയുടെ പേസ് യൂണിറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ മാസം 10നാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുക. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഗുവാഹത്തിയിലാണ്. തുടര്‍ന്ന് 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് രണ്ടും മൂന്നും മത്സരങ്ങള്‍.