ETV Bharat / sports

Watch: പരിക്കേറ്റിട്ടും ഒറ്റക്കയ്യില്‍ ബാറ്റ് ചെയ്‌ത് ഹനുമ വിഹാരി; കയ്യടിച്ച് ക്രിക്കറ്റ് ലോകം - ദിനേശ്‌ കാര്‍ത്തിക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും വീണ്ടും ബാറ്റ് ചെയ്യാനെത്തി ആന്ധ്രാപ്രദേശ്‌ നായകന്‍ ഹനുമ വിഹാരി.

Hanuma Vihari Bats One Handed  Ranji Trophy  Hanuma Vihari  Hanuma Vihari injury  Avesh Khan  രഞ്‌ജി ട്രോഫി  ഹനുമ വിഹാരി  ആവേഷ് ഖാന്‍  ഒറ്റക്കയില്‍ ബാറ്റ് ചെയ്‌ത് ഹനുമ വിഹാരി  ദിനേശ്‌ കാര്‍ത്തിക്  Dinesh Karthik
Watch: പരിക്കേറ്റിട്ടും ഒറ്റക്കയ്യില്‍ ബാറ്റ് ചെയ്‌ത് ഹനുമ വിഹാരി; കയ്യടിച്ച് ക്രിക്കറ്റ് ലോകം
author img

By

Published : Feb 1, 2023, 4:17 PM IST

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്‍റെ ആദ്യ ദിനം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ആന്ധ്രാപ്രദേശ്‌ നായകനുമായ ഹനുമ വിഹാരിക്ക് പരിക്കേറ്റിരുന്നു. പേസര്‍ ആവേഷ് ഖാന്‍റെ ബൗണ്‍സറേറ്റ 29കാരന്‍റെ ഇടത് കൈത്തണ്ടയ്ക്ക് ഒടിവേല്‍ക്കുകയായിരുന്നു. ഇതോടെ താരത്തിന് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിണ്ടിയും വന്നു.

ഇതിന് പിന്നാലെ വലങ്കയ്യന്‍ ബാറ്റര്‍ക്ക് ആറ്‌ ആഴ്ച വരെ വിശ്രമം നിർദേശിച്ചതായി ടീം ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആവശ്യം വന്നാല്‍ വിഹാരി ബാറ്റുചെയ്യാനെത്തുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമക്കിയിരുന്നു. ഒടുവില്‍ ടീമിനായി പ്രതിസന്ധി ഘട്ടത്തില്‍ വീണ്ടും ബാറ്റുചെയ്യാനെത്തിയ വിഹാരിക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.

  • Hanuma Vihari

    Batting LEFT handed and also more importantly just with one hand , the top hand😳

    Bravery to another level 🫡#quarterfinal#RanjiTrophy

    — DK (@DineshKarthik) February 1, 2023 " class="align-text-top noRightClick twitterSection" data=" ">

പരിക്കേറ്റ ഇടത് കൈത്തണ്ട സംരക്ഷിക്കാനായി ഇടങ്കയ്യനായാണ് വിഹാരി കളത്തിലെത്തിയത്. ഒറ്റക്കയ്‌കൊണ്ട് ബാറ്റ് ചെയ്യുന്ന വിഹാരിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെറ്റന്‍ ഇന്ത്യന്‍ താരം ദിനേശ്‌ കാര്‍ത്തിക് അടക്കം വിഹാരിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

  • A cut, a straight drive, a couple of solid blocks and a leg glance. Hanuma Vihari's left-handed avatar is the bravest thing I've ever watched live on a cricket field.#RanjiTrophy pic.twitter.com/BUmlnvC8VQ

    — Lalith Kalidas (@lal__kal) February 1, 2023 " class="align-text-top noRightClick twitterSection" data=" ">

10ാം വിക്കറ്റായി വിഹാരി മടങ്ങിയതോടെ ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സ് 379 റണ്‍സില്‍ അവസാനിച്ചു. റിക്കി ഭുയി (149), കരണ്‍ ഷിന്‍ഡെ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിനെ മികച്ച സ്‌കോറിലക്ക് നയിച്ചത്. മധ്യപ്രദേശിനായി അനുഭവ് അഗര്‍വാള്‍ നാല് വിക്കറ്റ് വീഴ്ത്തി.

  • Hanuma Vihari - the warrior.

    He's got a fractured wrist, but the never give up attitude in him brings him back to fight back. He's batting left handed due to his wrist.

    Take a bow, Vihari! pic.twitter.com/6HNREmokjs

    — Mufaddal Vohra (@mufaddal_vohra) February 1, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്ന താരം ഇന്ത്യയ്‌ക്കായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അവസാനമായി കളിച്ചത്. ഇന്ത്യയ്‌ക്കായി 16 ടെസ്റ്റുകളില്‍ നിന്നും 42.2 ശരാശയില്‍ 839 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

ALSO READ: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്നും ശ്രേയസ് അയ്യര്‍ പുറത്ത്; ഗില്‍ മധ്യനിരയിലേക്ക്?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.