മുംബൈ: നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ റിഷഭ് പന്ത് ഇന്ത്യയുടെ ടി-20 ടീമില്‍ ഉള്‍പ്പെടേണ്ട താരമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ടീമിലെത്താന്‍ അര്‍ഹരെന്ന് ജാഫര്‍ പറഞ്ഞു. ഇഎസ്‌പിഎന്‍ ക്രിക്ക്‌ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.
-
Should Rishabh Pant be dropped from India's T20I XI? 🤔 pic.twitter.com/Wym87WHbOz
— ESPNcricinfo (@ESPNcricinfo) June 16, 2022 " class="align-text-top noRightClick twitterSection" data="
">Should Rishabh Pant be dropped from India's T20I XI? 🤔 pic.twitter.com/Wym87WHbOz
— ESPNcricinfo (@ESPNcricinfo) June 16, 2022Should Rishabh Pant be dropped from India's T20I XI? 🤔 pic.twitter.com/Wym87WHbOz
— ESPNcricinfo (@ESPNcricinfo) June 16, 2022
നിലവില്‍ ടീമില്‍ കെ.എൽ രാഹുൽ ഉണ്ട്. രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. കാര്‍ത്തിക്കിനെ പരിഗണിച്ചാല്‍ അദ്ദേഹവും വിക്കറ്റ് കീപ്പറാണ്. അതുകൊണ്ട് തന്നെ നിലവിലെ പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ റിഷഭ് ടീമില്‍ ഉള്‍പ്പെടേണ്ട താരമല്ല.
ഐപിഎല്ലിലും, രാജ്യാന്തര ടി-20യിലും സ്ഥിരതയോടെ റണ്‍സ് കണ്ടെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. ടെസ്‌റ്റിലും, ചില ഏകദിനങ്ങളിലും പുറത്തെടുത്ത ചില പ്രകടനം റിഷഭിന് ടി-20യില്‍ കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
Also read: IND vs SA: ഇന്ത്യയ്‌ക്ക് നിര്‍ണായകം; പ്രോട്ടീസിനെതിരായ നാലാം ടി20 ഇന്ന്