കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) നേര്‍ക്കുനേര്‍ എത്തുന്ന ഗ്ലാമര്‍ പോര് മഴ ഭീഷണിയിലാണ്. ഇന്ന് പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ മഴ കൂടി കളിക്കാന്‍ ഇറങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ( IND vs PAK Asia Cup 2023 Weather Report). ഇപ്പോഴിതാ കാന്‍ഡിയില്‍ നിന്ന് മഴയെക്കുറിച്ചുള്ള നിര്‍ണായക വിവരം പങ്കുവച്ചിരിക്കുകയാണ് പാകിസ്ഥാന്‍റെ പേസ് ഇതിഹാസം വസീം അക്രം (Wasim Akram on Weather in Kandy) .
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അദ്ദേഹം പറയുന്നതിങ്ങനെ."പലരും എന്നോട് കാന്‍ഡിയിലെ കാലാവസ്ഥയെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഞാന്‍ താമസിക്കുന്നത് കളി നടക്കുന്ന ഗ്രൗണ്ടില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രചെയ്യേണ്ടുന്ന അത്രയും അകലെയാണ്.
ഇവിടെ നേരിയ മഴയുണ്ട്. അന്തരീക്ഷം മേഘാവൃതവുമാണ്. എന്നാല്‍ അത് പതിയെ തെളിഞ്ഞുവരുന്നതായി കാണാനാവുന്നുണ്ട്. ഒരു പക്ഷേ, ഗ്രൗണ്ടിന്‍റെ അവിടെയുള്ള കാലാവസ്ഥ വ്യത്യസ്‌തമാവാം"- വസീം അക്രം പറഞ്ഞു.
-
Weather update from beautiful Kendy. #AsiaCup2023 #pakvsind #CricketTwitter #SriLanka pic.twitter.com/J5wWI6osDK
— Wasim Akram (@wasimakramlive) September 2, 2023 " class="align-text-top noRightClick twitterSection" data="
">Weather update from beautiful Kendy. #AsiaCup2023 #pakvsind #CricketTwitter #SriLanka pic.twitter.com/J5wWI6osDK
— Wasim Akram (@wasimakramlive) September 2, 2023Weather update from beautiful Kendy. #AsiaCup2023 #pakvsind #CricketTwitter #SriLanka pic.twitter.com/J5wWI6osDK
— Wasim Akram (@wasimakramlive) September 2, 2023
ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ക്കായി ഒരു സന്ദേശവും അദ്ദേഹം പങ്കിട്ടിട്ടുണ്ട് (Wasim Akram on India vs Pakistan match). ഇതൊരു മത്സരം മാത്രമാണെന്ന് ഇരുടീമുകളും ഓര്‍ക്കേണ്ടതുണ്ടെന്നും ക്രിക്കറ്റ് ആസ്വദിക്കൂവെന്നും വസീം അക്രം പറയുന്നു. "ഇരു ടീമുകൾക്കും എല്ലാവിധ ആശംസകളും. ഓർക്കുക, ഇത് ഒരു മത്സരം മാത്രമാണ്. ആരെങ്കിലും ജയിക്കും, ആരെങ്കിലും തോൽക്കും. നല്ല ക്രിക്കറ്റ് ആസ്വദിക്കൂ" - വസീം അക്രം കൂട്ടിച്ചേർത്തു.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
ഏഷ്യ കപ്പ് പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad) : ബാബർ അസം (ക്യാപ്റ്റൻ), ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്ദുല്ല ഷഫീഖ്, ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.