ETV Bharat / sports

ഇന്ത്യയ്ക്ക് വേണ്ടി കളിച്ചില്ല, എന്നിട്ടും പരിക്ക്: ആവേശ് ഖാന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറും പുറത്ത്

author img

By

Published : Jul 22, 2021, 9:10 PM IST

കൈവിരലിന് സംഭവിച്ച പരിക്കാണ് വാഷിങ്ടണ്‍ സുന്ദറിന് തിരിച്ചടിയായത്. ഇതോടെ ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ് പുറത്താകുന്ന താരങ്ങളുടെ എണ്ണം മൂന്നായി.

Washington Sundar Ruled Out Of England Tests  England India Tests  ഇംഗ്ലണ്ട് പര്യടനം  ഇന്ത്യ ഇംഗ്ലണ്ട് പര്യടനം  വാഷിങ്ടണ്‍ സുന്ദർ  ആവേഷ് ഖാൻ  Washington Sundar  വാഷിങ്ടണ്‍ സുന്ദർ പരിക്കേറ്റ് പുറത്ത്  സുന്ദറിന് പരിക്ക്  ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്
ഇംഗ്ലണ്ട് പര്യടനം: ആവേഷ് ഖാന് പിന്നാലെ വാഷിങ്ടണ്‍ സുന്ദറും പരിക്കേറ്റ് പുറത്ത്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് കൂടുതൽ താരങ്ങൾ പരിക്കേറ്റ് പുറത്തേക്ക്. കഴിഞ്ഞ ദിവസം പരിക്കേറ്റ ആവേശ് ഖാന് പിന്നാലെ സ്‌പിന്നർ വാഷിങ്ടണ്‍ സുന്ദറും പരിക്കേറ്റ് പുറത്തായി. ഇതോടെ ഇംഗ്ലണ്ട് പരമ്പരക്കെത്തി പരിക്കേറ്റ് പുറത്താകുന്ന താരങ്ങളുടെ എണ്ണം മൂന്നായി.

ഇന്ത്യൻ യുവ ഓപ്പണർ ശുഭ്‌മാൻ ഗില്ലാണ് പരിക്കേറ്റ് ടീമിന് പുറത്ത് പോയ ആദ്യ താരം. കണങ്കാലിന് പരിക്കേറ്റ ഗിൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

READ MORE: റിഷഭ് പന്ത് കൊവിഡ് മുക്തനായി, ടീമിനൊപ്പം ബയോ ബബിളിൽ ചേർന്നു

കൈവിരലിന് സംഭവിച്ച പരിക്കാണ് സുന്ദറിനും, ആവേശ് ഖാനും തിരിച്ചടിയായത്. പരിശീലന മത്സരത്തിൽ ഇരുവരും ഇംഗ്ലണ്ട് കൗണ്ടി ടീമായ കൗണ്ടി സെലക്‌ട് ഇലവന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഇംഗ്ലീഷ് താരങ്ങളിൽ ചിലർ ഐസൊലേഷനിലായതിനാലാണ് ഇരു താരങ്ങളും ഇംഗ്ലീഷ് ടീമിന് വേണ്ടി കളിച്ചത്.

READ MORE: ശുഭ്മാന്‍ ഗില്‍ ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തി

അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുന്നത്. ഗില്ലിന് പകരം മായങ്ക് അ​ഗർവാളോ, കെ.എൽ രാഹുലോ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ഇടം പിടിക്കും. കൊവിഡ് ബാധിതനായി ഐസൊലേഷനിലായിരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്ത് നെഗറ്റീവായതിനെ തുടർന്ന് ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.