ETV Bharat / sports

കൊക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍ ; പിന്നാലെ തിരികെവച്ചു - ഐസിസി

ശ്രീലങ്കക്കെതിരായ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് വാർണർ കൊക്ക കോള കുപ്പി മേശപ്പുറത്തുനിന്ന് മാറ്റിയത്

Warner does a Ronaldo jokingly  Warner removes Coca Cola bottles  David Warner  റൊണാൾഡോ  ഡേവിഡ് വാർണർ  കൊക്ക കോള  ടി20 ലോകകപ്പ്‌  ക്രിസ്റ്റ്യാനോ റൊണാൾഡോ  Cristiano Ronaldo  ഐസിസി  ICC
റൊണാൾഡോയെ അനുകരിച്ച് ഡേവിഡ് വാർണർ; കൊക്ക കോള കുപ്പി മാറ്റി, പിന്നാലെ തിരികെ വെച്ചു
author img

By

Published : Oct 29, 2021, 7:43 PM IST

ദുബായ്‌ : ടി20 ലോകകപ്പിനിടെ വാർത്താസമ്മേളനത്തിൽ മേശപ്പുറത്തിരുന്ന കൊക്ക കോള കുപ്പിമാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് ഡേവിഡ് വാർണർ. എന്നാൽ അൽപസമയത്തിനകം താരം കുപ്പികൾ തിരിച്ച് മേശപ്പുറത്ത് വയ്‌ക്കുകയും ചെയ്തു.

ശ്രീലങ്കക്കെതിരായ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ചിരി പടർത്തിയ സംഭവം. വാർത്താസമ്മേളനത്തിനെത്തിയപ്പോൾ തനിക്ക് ഈ കുപ്പികൾ മാറ്റിവയ്‌ക്കാൻ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ട് വാർണർ രണ്ട് കുപ്പികളും മേശപ്പുറത്തുനിന്ന് എടുത്ത് താഴേക്ക് വയ്‌ക്കാനൊരുങ്ങി.

എന്നാൽ ഉടൻ തന്നെ ഐസിസി അധികൃതരിലൊരാൾ താരത്തിന്‍റെ അടുത്തെത്തി എന്തോ പറഞ്ഞു. പിന്നാലെ 'ക്രിസ്റ്റ്യാനോയ്ക്ക് നല്ലതാണെങ്കിൽ എനിക്കും നല്ലതാണെന്ന്' പറഞ്ഞ് താരം കുപ്പികൾ തിരികെ മേശമേൽ വയ്‌ക്കുകയായിരുന്നു.

ഈ വര്‍ഷത്തെ ടി20 ലോകകപ്പിലെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളാണ് കൊക്ക കോള. 2023 വരെയാണ് ഐസിസിയുമായി കമ്പനിക്ക് കരാറുള്ളത്.

ALSO READ : ഇന്ത്യ ഏവർക്കും പ്രിയപ്പെട്ട ടീം,ഫൈനലിൽ വീണ്ടും ഏറ്റുമുട്ടണമെന്ന് പാക് കോച്ച്

കഴിഞ്ഞ യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരത്തിൽ കൊക്ക കോള കുപ്പി എടുത്തുമാറ്റിയിരുന്നു. പിന്നാലെ ഓഹരി വിപണിയിൽ ഉൾപ്പടെ നാല് ദശലക്ഷം ഡോളറിന്‍റെ കനത്ത നഷ്‌ടമാണ് കമ്പനിക്കുണ്ടായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.