ദുബായ് : ടി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശക്‌തരായ ഇംഗ്ലണ്ട് നൽകിയ 189 റണ്‍സ് വിജയ ലക്ഷ്യം ഒരു ഓവറും ഏഴ് വിക്കറ്റും ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഇഷാൻ കിഷൻ- കെഎൽ രാഹുൽ ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെ അനായാസ വിജയത്തിന് ചുക്കാൻ പിടിച്ചത്. സ്കോർ : ഇംഗ്ലണ്ട് 188/5, ഇന്ത്യ 192/3.
46 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറുമുൾപ്പെടെ 70 റണ്‍സാണ് ഇഷാൻ കിഷൻ നേടിയത്. 24 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 51 റണ്‍സാണ് രാഹുൽ അടിച്ചെടുത്തത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 82 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കെഎൽ രാഹുലിനെ പുറത്താക്കി മാർക്ക് വുഡാണ് ഈ കൂട്ടുകെട്ട് തകർത്തത്.
-
Impressive batting performance 👌
— BCCI (@BCCI) October 18, 2021 " class="align-text-top noRightClick twitterSection" data="
Fine bowling display 👍#TeamIndia beat England & win their first warm-up game. 👏 👏#INDvENG #T20WorldCup
📸: Getty Images pic.twitter.com/jIBgYFqOjz
">Impressive batting performance 👌
— BCCI (@BCCI) October 18, 2021
Fine bowling display 👍#TeamIndia beat England & win their first warm-up game. 👏 👏#INDvENG #T20WorldCup
📸: Getty Images pic.twitter.com/jIBgYFqOjzImpressive batting performance 👌
— BCCI (@BCCI) October 18, 2021
Fine bowling display 👍#TeamIndia beat England & win their first warm-up game. 👏 👏#INDvENG #T20WorldCup
📸: Getty Images pic.twitter.com/jIBgYFqOjz
പിന്നാലെയെത്തിയ വിരാട് കോലി 11 റണ്‍സുമായി പുറത്തായി. എന്നാൽ കിഷന്‍റെ മികവിൽ ഈ സഖ്യം 26 പന്തിൽ 43 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ കിഷൻ റിട്ടയേർഡ് ഹർട്ടായി മടങ്ങി. തുടർന്നിറങ്ങിയ സൂര്യകുമാർ യാദവ് 8 റണ്‍സുമായി മടങ്ങി.
-
5⃣1⃣ Runs
— BCCI (@BCCI) October 18, 2021 " class="align-text-top noRightClick twitterSection" data="
2⃣4⃣ Balls
6⃣ Fours
3⃣ Sixes
What a knock @klrahul11 has played! 👏 👏#TeamIndia #INDvENG #T20WorldCup
📸: Getty Images pic.twitter.com/zSyFyWeh59
">5⃣1⃣ Runs
— BCCI (@BCCI) October 18, 2021
2⃣4⃣ Balls
6⃣ Fours
3⃣ Sixes
What a knock @klrahul11 has played! 👏 👏#TeamIndia #INDvENG #T20WorldCup
📸: Getty Images pic.twitter.com/zSyFyWeh595⃣1⃣ Runs
— BCCI (@BCCI) October 18, 2021
2⃣4⃣ Balls
6⃣ Fours
3⃣ Sixes
What a knock @klrahul11 has played! 👏 👏#TeamIndia #INDvENG #T20WorldCup
📸: Getty Images pic.twitter.com/zSyFyWeh59
അവസാന നാല് ഓവറിൽ ജയിക്കാൻ 35 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. തുടർന്ന് ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തും, ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. റിഷഭ് പന്ത് 14 പന്തിൽ 29 റണ്‍സുമായും, ഹാർദിക് പാണ്ഡ്യ 12 റണ്‍സുമായും പുറത്താകാതെ നിന്നു.
ALSO READ : ഇന്ത്യന്‍ വെല്‍സ്: വനിത വിഭാഗം കിരീടം ചൂടി പൗല ബഡോസ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ജോണി ബെയര്‍സ്റ്റോയുടെയും (36 പന്തില്‍ 49), മൊയീന്‍ അലിയുടെയും (20 പന്തില്‍ 43*) ലിയാം ലിവിംങ്സ്റ്റണിന്‍റെയും (20 പന്തില്‍ 30) ബാറ്റിങ് മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചത്.
അവസാന ഓവറുകളിൽ തകർത്തടിച്ച മൊയ്‌ൻ അലിയാണ് ഇംഗ്ലണ്ടിന്‍റെ സ്കോറിന്‍റെ വേഗത കൂട്ടിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ജസ്‌പ്രീത് ബുംറ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.