കൊളംബൊ: ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീലങ്കന്‍ ക്രിക്കറ്റര്‍ വാനിന്ദു ഹസരങ്കയുടെ (Wanindu Hasaranga) സഹോദരിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തില്‍ സഹോദരിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള വാനിന്ദു ഹസരങ്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഹസരങ്കയ്‌ക്ക് സഹോദരിയോടുള്ള സ്‌നേഹത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു താരത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
"ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകളാല്‍ പറഞ്ഞറിയിക്കാനാവില്ല. നിങ്ങളുടെ പുതിയ യാത്രയിൽ എപ്പോഴും സന്തോഷവും അനുഗ്രഹവും ഉണ്ടായിരിക്കട്ടെ. എപ്പോഴും നീ എന്‍റെ പ്രിയപ്പെട്ട സഹോദരിയാണ്" എന്നുമായിരുന്നു വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഹസരങ്ക എഴുതിയത്.
-
Wanindu Hasaranga gets emotional at his sister's wedding. pic.twitter.com/OEuHgm7eSX
— Mufaddal Vohra (@mufaddal_vohra) August 26, 2023 " class="align-text-top noRightClick twitterSection" data="
">Wanindu Hasaranga gets emotional at his sister's wedding. pic.twitter.com/OEuHgm7eSX
— Mufaddal Vohra (@mufaddal_vohra) August 26, 2023Wanindu Hasaranga gets emotional at his sister's wedding. pic.twitter.com/OEuHgm7eSX
— Mufaddal Vohra (@mufaddal_vohra) August 26, 2023
ഇപ്പോഴിതാ താരത്തിന്‍റെ വാക്കുകള്‍ അടിവരയിടുന്ന ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് (Wanindu Hasaranga Viral video). സഹോദരിയുടെ വിവാഹ വേളയില്‍ വികാരഭരിതനാവുന്ന ഹസരങ്കയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. സഹോദരി അനുഗ്രഹം വാങ്ങാനെത്തുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഹസരങ്ക ആരുടെയും ഉള്ളുലയ്‌ക്കുമെന്നാണ് ആരാധകര്‍ പറയുന്നത് (Wanindu Hasaranga gets emotional at sister's wedding).
അതേസമയം അടുത്തിടെ അവസാനിച്ച ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനമായിരുന്നു ഓള്‍ റൗണ്ടറായ ഹസരങ്ക നടത്തിയത്. ഹസരങ്കയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബി ലൗവ് കാന്‍ഡിയാണ് ഇത്തവണ ലങ്കന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് ടീമിനെ മുന്നില്‍ നിന്നാണ് നയിച്ചത്.
-
Heart touching movement!🥺#Hasaranga couldn't hold his tears in his sister's wedding.
— Nikhil (@Risenik) August 26, 2023 " class="align-text-top noRightClick twitterSection" data="
Shows how deeply he loves her.pic.twitter.com/WzsPZChcO1
">Heart touching movement!🥺#Hasaranga couldn't hold his tears in his sister's wedding.
— Nikhil (@Risenik) August 26, 2023
Shows how deeply he loves her.pic.twitter.com/WzsPZChcO1Heart touching movement!🥺#Hasaranga couldn't hold his tears in his sister's wedding.
— Nikhil (@Risenik) August 26, 2023
Shows how deeply he loves her.pic.twitter.com/WzsPZChcO1
ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 279 റണ്‍സടിച്ച താരം 10 ഇന്നിങ്‌സുകളില്‍ നിന്നായി 19 വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. ഇതോടെ ടൂര്‍ണമെന്‍റിലെ താരമാവാനും ഹസരങ്കയ്‌ക്ക് കഴിഞ്ഞിരുന്നു. ഏഷ്യ കപ്പ് (Asia Cup 2023) അടുത്തിരിക്കെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഹസരങ്കയുടെ ഫോം മുതല്‍ക്കൂട്ടാവുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഓഗസ്റ്റ് 30 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റിനായി പാക് മണ്ണിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ടൂര്‍ണമെന്‍റിന്‍റെ ഭാവി അനിശ്ചിതത്തിലായിരുന്നു. എന്നാല്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടക്കുന്ന തരത്തിലുള്ള ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അനമതി നല്‍കുകയായിരുന്നു.
അതേസമയം ഈ മാസം രണ്ടാം വാരത്തില്‍ 26-കാരനായ ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് താരം ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2020 ഡിസംബറിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വനിന്ദു ഹസരങ്ക ഫോര്‍മാറ്റില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ബംഗ്ലാദേശിന് എതിരെ 2021 ഏപ്രിലില്‍ ആയിരുന്നു അവസാന ടെസ്റ്റ്. നാല് ടെസ്റ്റുകളില്‍ നിന്നായി 196 റണ്‍സും നാല് വിക്കറ്റുകളുമാണ് ഹസരങ്കയുടെ സമ്പാദ്യം.