ETV Bharat / sports

Wanindu Hasaranga Injury Updates : 'ഇനി എല്ലാം അവരുടെ കയ്യില്‍'; ഹസരങ്കയുടെ പരിക്ക് സ്ഥിരീകരിച്ച് ശ്രീലങ്ക

Arjuna de Silva on Wanindu Hasaranga's injury : വാനിന്ദു ഹസരങ്കയുടെ പരിക്ക് മാറാന്‍ ശസ്ത്രക്രിയ വേണോ എന്ന് വിദേശ ഡോക്‌ടര്‍മാരുടെ അഭിപ്രായം തേടുന്നതായി ശ്രീലങ്കൻ ക്രിക്കറ്റ് മെഡിക്കൽ പാനൽ തലവൻ അർജുന ഡി സിൽവ

Wanindu Hasaranga Injury updates  Wanindu Hasaranga  Sri Lanka Cricket  ODI World Cup 2023  Arjuna de Silva on Wanindu Hasaranga injury  Arjuna de Silva  ഏകദിന ലോകകപ്പ് 2023  ശ്രീലങ്ക ക്രിക്കറ്റ്  വാനിന്ദു ഹസരങ്ക  വാനിന്ദു ഹസരങ്ക പരിക്ക്
Wanindu Hasaranga Injury updates
author img

By ETV Bharat Kerala Team

Published : Sep 25, 2023, 6:05 PM IST

കൊളംബോ : ഏകദിന ലോകകപ്പില്‍ (ODI World Cup 2023) ശ്രീലങ്കയുടെ സ്റ്റാര്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്കയ്‌ക്ക് കളിക്കാനായേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിനിടെ തുടയ്‌ക്ക് ഏറ്റ പരിക്കില്‍ നിന്നും തിരികെ വരികയായിരുന്ന വാനിന്ദു ഹസരങ്കയ്‌ക്ക് പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റു (Wanindu Hasaranga Injury updates). ഇത് മാറാന്‍ 26-കാരന് ശസ്‌ത്രക്രിയ ആവശ്യമാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഇപ്പോഴിതാ ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് മെഡിക്കൽ പാനൽ തലവൻ അർജുന ഡി സിൽവ (Sri Lanka Cricket's medical panel head Arjuna de Silva on Wanindu Hasaranga's injury). ഹസരങ്കയ്‌ക്ക് ശസ്ത്രക്രിയ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ശ്രീലങ്കൻ ക്രിക്കറ്റ് നിലവിൽ വിദേശ ഡോക്ടർമാരുമായി കൂടിയാലോചിച്ച് വരികയാണെന്നാണ് അർജുന ഡി സിൽവ പ്രതികരിച്ചിരിക്കുന്നത്. താരത്തിന് ലോകകപ്പ് നഷ്‌ടമായേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

"വാനിന്ദു ഹസരങ്കയ്‌ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടോ ഇല്ലയോ എന്നറിയാൻ ഞങ്ങൾ വിദേശ ഡോക്ടർമാരുമായി കൂടിയാലോചിക്കുകയാണ്. ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുകയാണെങ്കില്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും അവന് പുറത്തിരിക്കേണ്ടി വന്നേക്കും. ഇപ്പോഴത്തെ സാഹചര്യം, അത്ര മികച്ചതല്ല. ഏകദിന ലോകകപ്പ് കളിക്കാന്‍ അവന് കഴിഞ്ഞേക്കില്ല" - അർജുന ഡി സിൽവ ശ്രീലങ്കന്‍ ദിനപത്രത്തോട് പറഞ്ഞു.

"ഞങ്ങളുടെ പ്രധാന താരമായതിനാല്‍, പ്രധാന മത്സരങ്ങള്‍ക്കെങ്കിലും അവനെ ഇറക്കാന്‍ കഴിയുമോ എന്ന സാധ്യത ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്. പക്ഷേ, ഇതെല്ലാം അവന്‍റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്ന കൺസൾട്ടന്‍റിന്‍റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുന്നതാണ്" - അർജുന ഡി സിൽവ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് മത്സരങ്ങള്‍ പൂര്‍ണമായും ഹസരങ്കയ്‌ക്ക് നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ശ്രീലങ്കന്‍ ടീമിന്‍റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാവും അത് നല്‍കുക. ഐസിസി ടൂര്‍ണമെന്‍റുകളില്‍ മികച്ച റെക്കോഡുള്ള താരമാണ് ഹസരങ്ക. ടി20 ലോകകപ്പിന്‍റെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് ആയിരുന്നു 26-കാരന്‍റെ സ്ഥാനം.

ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ഹസരങ്ക തിളങ്ങിയിരുന്നു. ടീമിനായി ബാറ്റുകൊണ്ടും മിന്നിയ താരം ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബോളറായിരുന്നു. 12.90 ശരാശരിയില്‍ 22 വിക്കറ്റുകളായിരുന്നു ഹസരങ്ക സ്വന്തമാക്കിയത്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലാവട്ടെ ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും നേടിയ താരമായിരുന്നു ഹസരങ്ക.

ALSO READ: Virender Sehwag Criticizes Shubman Gill : 'ഈ പ്രായത്തിലേ അതിന് കഴിയൂ, 30 വയസൊക്കെ ആവുമ്പോള്‍ കാര്യങ്ങള്‍ മാറും'; ഗില്ലിനെ വിമര്‍ശിച്ച് വിരേന്ദര്‍ സെവാഗ്

ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി 279 റണ്‍സും 10 ഇന്നിങ്‌സുകളില്‍ നിന്നും 19 വിക്കറ്റുകളുമായിരുന്നു താരം നേടിയത്. അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. കളിക്കാരുടെ 15 അംഗ പട്ടിക സമര്‍പ്പിക്കാാന്‍ ഐസിസി നല്‍കിയ അവസാന തീയതി സെപ്‌റ്റംബര്‍ 28 ആണ്. ഇതിന് മുന്നേ ഹസരങ്കയുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനാണ് നിലവില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ശ്രമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.