ETV Bharat / sports

ഏഷ്യ കപ്പ് വിജയം അണ്ടർ 19 ലോകകപ്പിന് ആത്മവിശ്വാസം വർധിപ്പിക്കും; വിവിഎസ് ലക്ഷ്‌മൺ

author img

By

Published : Jan 1, 2022, 1:21 PM IST

ഫൈനലിൽ ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പിൽ മുത്തമിട്ടത്.

vvs Laxman about India's Asia Cup win  India's Asia Cup win confidence-booster for U-19 World Cup  Under19 World Cup 2022  അണ്ടർ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്  അണ്ടർ 19 ഏഷ്യാകപ്പ് വിജയത്തെക്കുറിച്ച ലക്ഷ്‌മണ്‍
ഏഷ്യാ കപ്പ് വിജയം അണ്ടർ 19 ലോകകപ്പിന് ആത്മവിശ്വാസം വർധിപ്പിക്കും; വിവിഎസ് ലക്ഷ്‌മൺ

ന്യൂഡൽഹി: ഇന്ത്യൻ അണ്ടർ 19 ടീമിന്‍റെ ഏഷ്യ കപ്പ് വിജയം വരാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിന് ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവൻ വിവിഎസ് ലക്ഷ്‌മൺ. വെള്ളിയാഴ്‌ച ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ ഒൻപത് വിക്കറ്റിന് തകർത്ത് എട്ടാമത്തെ ഏഷ്യ കപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

  • Congrats to the India U-19 side on the #AsiaCupU19 triumph! Their preparations were hit by the weather, among other things, but it's heartening to see them improve by the game. That's as satisfying as the title win itself. Ideal confidence-booster for the World Cup. pic.twitter.com/HHgKPtbKRd

    — VVS Laxman (@VVSLaxman281) December 31, 2021 " class="align-text-top noRightClick twitterSection" data=" ">

'ഏഷ്യ കപ്പ് വിജയത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് അഭിനന്ദനങ്ങൾ. കാലാവസ്ഥ അവരുടെ തയ്യാറെടുപ്പുകളെ കാര്യമായി ബാധിച്ചു. പക്ഷേ അവർ ടൂർണമെന്‍റിലുടനീളം മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെയ്‌ക്കുന്നത് കാണാനായത് സന്തോഷകരമാണ്.

അത് കിരീട വിജയം പോലെ തന്നെ സംതൃപ്‌തി നൽകുന്നു. കൂടാതെ ലോകകപ്പിന് മികച്ച ആത്മവിശ്വാസവും നൽകുന്നു', ലക്ഷ്‌മണ്‍ ട്വീറ്റ് ചെയ്‌തു.

ALSO READ: 'ഋതുരാജ് ഇന്ത്യൻ ടീമിനായി അത്‌ഭുതങ്ങൾ സൃഷ്‌ടിക്കും'; പുകഴ്‌ത്തി ചേതൻ ശർമ്മ

മഴമൂലം 38 ഓവറായി ചുരുക്കിയ ഫൈനലിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബോളർമാർ 106 റണ്‍സിന് ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 5 വരെ വെസ്റ്റ് ഇൻഡീസിലാണ് ഐസിസി അണ്ടർ 19 ലോകകപ്പ് നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.