ETV Bharat / sports

'അന്ന് കോലിക്ക് കിരീടം നേടാനുള്ള അവസരമായിരുന്നു, പക്ഷെ... ആ.. ഒരോവര്‍'; ഓര്‍മകള്‍ പങ്കുവച്ച് വാട്‌സണ്‍ - ഷെയ്ന്‍ വാട്‌സണ്‍

2016ലെ ഐപിഎല്‍ ഫൈനല്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് അന്ന് ബാംഗ്ലൂര്‍ താരമായിരുന്ന ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍.

Virat Kohli  Shane Watson  IPL 2022  Shane Watson recalls bowling disastrous final over in 2016 IPL final  വിരാട് കോലി  ഷെയ്ന്‍ വാട്‌സണ്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
'അന്ന് കോലിക്ക് കിരീടം നേടാനുള്ള അവസരമായിരുന്നു, പക്ഷെ... ആ.. ഒരോവര്‍'; ഓര്‍മകള്‍ പങ്കുവച്ച് വാട്‌സണ്‍
author img

By

Published : May 18, 2022, 10:29 AM IST

മുംബൈ: ഐപിഎല്ലിലെ എക്കാലത്തേയും മികച്ച താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ നായകന്‍ വിരാട് കോലി. ഐപിഎല്ലിന്‍റെ തുടക്കം തൊട്ട് ബാംഗ്ലുരിന്‍റെ ഭാഗമായ താരം എട്ട് വര്‍ഷം ടീമിന്‍റെ നായക സ്ഥാനവും കൈയാളിയിരുന്നു. അവിസ്മരണീയമായ നിരവധി വിജയങ്ങള്‍ ബാംഗ്ലൂരിന് സമ്മാനിക്കാനായെങ്കിലും, നിർഭാഗ്യവശാൽ ഒരു കിരീടത്തിലേക്ക് ടീമിനെ നയിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല.

ഐപിഎല്ലിന്‍റെ ഫൈനലില്‍ മൂന്ന് തവണയെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടുണ്ടെങ്കിലും തോല്‍വിയായിരുന്നു ഫലം. അവസാനമായി 2016 ബാംഗ്ലൂര്‍ ഫൈനലിലെത്തിയത്. അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്. സീസണില്‍ മിന്നും ഫോമിലുണ്ടായിരുന്ന കോലി നാല്‌ സെഞ്ചുറിയടക്കം 973 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല.

ഇപ്പോഴിതാ 2016ല്‍ ബംഗ്ലൂരിനും കോലിക്കും കിരീടം നേടാന്‍ കഴിയുമായിരുന്നു എന്നാണ് അന്ന് ടീമിനൊപ്പമുണ്ടായിരുന്ന ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ പറയുന്നത്. ഫൈനലില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ കോലിയുടേയും ഗെയ്‌ലിന്‍റേയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ പൊതുതിയെങ്കിലും എട്ട് റണ്‍സ് അകലെയാണ് വീണത്.

വാട്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ അടിച്ചെടുത്ത 24 റണ്‍സാണ് ഹൈദരാബാദിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. ഇപ്പോളിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ആ മത്സരത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വാട്‌സണ്‍.

''ഞാനിപ്പോഴും ഒരുപാട് അസ്വസ്ഥതയോടെയാണ് ഇക്കാര്യം ഓര്‍ക്കാറുള്ളത്. ആർ‌സി‌ബിയ്‌ക്കൊപ്പം ഞാൻ കളിച്ച 2016 ഫൈനൽ എന്നെ തകര്‍ത്ത ഒന്നാണ്. ആ മത്സരം നേടുകയെന്നത് ടീമിനെ സംബന്ധിച്ച് എത്രത്തോളം പ്രധാനമായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.

ഹോം ഗ്രൗണ്ടായ ചിന്ന സ്വാമിയിലാണ് മത്സരം നടന്നിരുന്നത്. സീസണില്‍ മികച്ച രീതിയിലാണ് ആര്‍സിബി കളിച്ചത്. പ്രത്യേകിച്ച് ടൂര്‍ണമെന്‍റിന്‍റെ അവസാന പാദത്തില്‍. വിരാട് മികച്ച ഫോമിലായിരുന്നു. കോലിക്ക് കിരീടം നേടാനുള്ള വലിയ അവസരമായിരുന്നുവത്. എന്നാല്‍ ഞാനെറിഞ്ഞ ഓവര്‍ എല്ലാം നഷ്ടപ്പെടുത്തി.'' വാട്‌സണ്‍ പറഞ്ഞു.

also read: IPL 2022 | ‘അദ്ദേഹം നെറ്റ് ബോളിംഗ് ഓപ്ഷൻ മാത്രമോ ? ; മുംബൈ യുവതാരത്തിന് അവസരം നൽകാത്തതിൽ വിമർശനവുമായി ആരാധകർ

തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും ഒരുവര്‍ഷത്തെ ഇടവേളയെടുത്ത വാട്‌സണ്‍ 2018ലാണ് തിരിച്ചെത്തുന്നത്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് കുപ്പായത്തിലിറങ്ങിയ താരം ടീമിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. സീസണില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 555 റണ്‍സാണ് മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ നേടിയത്. ഇതില്‍ ഒരു സെഞ്ചുറി പിറന്നത് ഹൈദരാബാദിനെതിരായ ഫൈനലിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.