ലണ്ടന്‍: കരിയറിലെ മോശം ഘട്ടത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഒറ്റവാക്കില്‍ മറുപടിയുമായി ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലി. പറന്നുയരുന്ന ചിറകുകളുടെ അടുത്തിരിക്കുന്ന തന്‍റെ ചിത്രം പങ്കുവച്ച താരം 'കാഴ്‌ചപ്പാട്' എന്നാണ് ഇതിന് തലവാചകമായി നല്‍കിയത്.
'ഞാന്‍ വീണിരുന്നെങ്കിലോ?, ഓ പ്രിയേ നീ പറന്നുയര്‍ന്നെങ്കിലോ' എന്ന പ്രചോദനാത്മകമായ വാക്യം ഉള്‍പ്പെടുന്നതാണ് ചിറകുകളുടെ ചിത്രം. ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന കോലി 13 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. താരത്തിന്‍റെ അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി പിറന്നത് 2019 നവംബറിലാണ്.
ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല. ഇതോടെ ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. അതേസമയം ഇംഗ്ലണ്ടിന് എതിരായ പരമ്പരയ്‌ക്ക് ശേഷം വിന്‍ഡീസിന് എതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യ കപ്പിലാകും ഇനി കോലിയെ കാണാന്‍ കഴിയുക.
-
Perspective pic.twitter.com/yrNZ9NVePf
— Virat Kohli (@imVkohli) July 16, 2022 " class="align-text-top noRightClick twitterSection" data="
">Perspective pic.twitter.com/yrNZ9NVePf
— Virat Kohli (@imVkohli) July 16, 2022Perspective pic.twitter.com/yrNZ9NVePf
— Virat Kohli (@imVkohli) July 16, 2022
ഓഗസ്റ്റ് 27 മുതൽ സെപ്‌റ്റംബർ 11 വരെ ശ്രീലങ്കയിലാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ വേദി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്. ടൂര്‍ണമെന്‍റ് ലങ്കയില്‍ നിന്നും മാറ്റുകയാണെങ്കില്‍ ബംഗ്ലാദേശ് ആവും പകരം വേദി ആവുകയെന്നാണ് റിപ്പോര്‍ട്ട്.
ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യ കപ്പ് നടക്കുന്നത്. ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യത മത്സരം കളിച്ച് എത്തുന്ന മറ്റൊരു ഏഷ്യന്‍ ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക.
ഓഗസ്റ്റ് 20 മുതലാണ് യോഗ്യത മത്സരങ്ങള്‍. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മാറിമാറി നടക്കുന്ന ഏഷ്യ കപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു.