ETV Bharat / sports

ഇത്തവണ ഇര നവീന്‍; റൗഫിനെതിരായ 'മാജിക് ഷോട്ട്' ആവര്‍ത്തിച്ച് വിരാട് കോലി

author img

By ETV Bharat Kerala Team

Published : Jan 15, 2024, 4:08 PM IST

Virat Kohli Recreates Haris Rauf Shot Against Naveen ul Haq: കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക് പേസര്‍ ഹാരിസ് റൗഫിനെതിരെ കളിച്ചതിന് സമാനമായുള്ള ഷോട്ട് അഫ്‌ഗാന്‍ താരം നവീന്‍ ഉള്‍ ഹഖിനെതിരെ കളിച്ച് വിരാട് കോലി.

India vs Afghanistan  Virat Kohli Haris Rauf Shot  വിരാട് കോലി  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍
Virat Kohli Recreates Haris Rauf Shot Against Naveen ul Haq

ഇന്‍ഡോര്‍: അന്താരാഷ്‌ട്ര ടി20യില്‍ 14 മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് വിരാമമിട്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ വിരാട് കോലി (Virat Kohli). അഫ്‌ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലൂടെയാണ് (India vs Afghanistan) കോലി ഫോര്‍മാറ്റില്‍ വീണ്ടും ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ കാമിയോ റോളുമായി തന്‍റെ തിരിച്ചുവരവ് അടയാള പ്പെടുത്താനും 35-കാരന് കഴിഞ്ഞു.

കുട്ടി ക്രിക്കറ്റില്‍ തന്‍റെ പുതു ശൈലിയുടെ പ്രദര്‍ശനം നടത്തിയ താരം 16 പന്തിൽ 29 റൺസായിരുന്നു നേടിയിരുന്നത്. അഞ്ച് ബൗണ്ടറികളായിരുന്നു കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ഒരു ബൗണ്ടറി നേടിയ കോലിയുടെ ഷോട്ട് കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഹാരിസ് റൗഫിനെതിരെ സിക്‌സര്‍ നേടിയപ്പോഴുള്ളതിന് സമാനമായിരുന്നു.

ഒരു തകര്‍പ്പന്‍ ബാക്ക്‌ ഫൂട്ട് പഞ്ചിലൂടെ ലോങ്‌ ഓണിലേക്കായിരുന്നു കോലി അന്ന് ഹാരിസ് റൗഫിനെ പറത്തിയത്. ഇന്ത്യ വലിയ പ്രതിരോധത്തില്‍ നില്‍ക്കെയായിരുന്നു മത്സരത്തിന്‍റെ ഗതി തന്നെ തിരിച്ച് പാകിസ്ഥാന്‍റെ സ്റ്റാര്‍ പേസര്‍ക്ക് കോലി സൂപ്പര്‍ പഞ്ച് നല്‍കിയത്. കോലി നേടിയ ആ സിക്‌സ് ഒരു മാസത്തിനു ശേഷവും തനിക്ക് ഉൾക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റൗഫ് പിന്നീട് പ്രതികരിച്ചിരുന്നു.

ആ ലെങ്ത്തിലുള്ള പന്ത് അത്ര ദൂരത്തേക്ക് അടിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. കോലിയുടെ ആ ഷോട്ട് സൂപ്പര്‍ ക്ലാസായിരുന്നു എന്നുമായിരുന്നു പാക് പേസര്‍ പറഞ്ഞത്. ഇത്തവണ അഫ്‌ഗാന്‍ പേസര്‍ നവീൻ ഉൾ ഹഖിനെതിരെയായിരുന്നു 35-കാരന്‍ ഏറെക്കുറെ സമാന ഷോട്ട് കളിച്ചത്. ഹാരിസ് റൗഫിനെതിരായത് പോലെ, നവീന്‍ ഉള്‍ ഹഖിന്‍റെ പന്തും ലോങ്‌ ഓണിലേക്ക് പറന്നുവെങ്കിലും ബൗണ്ടറി ലൈനിന് തൊട്ടു മുന്നെ പതിച്ചതോടെയാണ് ഫോറായി മാറിയത്. ഇതില്‍ തൃപ്തനായിരുന്നില്ലെന്ന് കോലിയുടെ പിന്നീടുള്ള മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. (Virat Kohli Recreates Haris Rauf Shot Against Naveen ul Haq)

ജൂണില്‍ മറ്റൊരു ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് ഫോര്‍മാറ്റിലേക്ക് വിരാട് കോലിയുടെ തിരിച്ചുവരവ്. ഇതോടെ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ താരം ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വ്യക്തിപരമാരമായ കാരണത്തെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ കോലി കളിച്ചിരുന്നില്ല.

ALSO READ: 'രോഹിത് നല്‍കിയ ഉപേദശം ഇതാണ്...'; വെടിക്കെട്ട് ഫിഫ്റ്റിക്ക് പിന്നാലെ യശസ്വി ജയ്‌സ്വാളിന്‍റെ വെളിപ്പെടുത്തല്‍

അതേസമയം ഇന്‍ഡോറില്‍ ആറ് വിക്കറ്റുകള്‍ക്ക് വിജയിക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകര്‍ 20 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. 35 പന്തില്‍ 57 റണ്‍സ് നേടിയ ഗുല്‍ബാദിന്‍ നെയ്‌ബായിരുന്നു ടോപ്‌ സ്‌കോറര്‍.

പിന്തുടരാന്‍ ഇറങ്ങിയ ആതിഥേയര്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സ് നേടിയാണ് വിജയം ഉറപ്പിച്ചത്. ഇന്ത്യയ്‌ക്കായി യശസ്വി ജയ്‌സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63*) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. വിജയത്തോടെ മൂന്ന് മത്സര പരമ്പര ഒരു ടി20 ബാക്കി നില്‍ക്കെ തന്നെ ഇന്ത്യ സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.