ETV Bharat / automobile-and-gadgets

മൂന്ന് സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത: ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ബൈക്ക്: സ്റ്റൈലിഷ്‌ ലുക്കിൽ അൾട്രാവയലറ്റ് എഫ്‌ 99 - ULTRAVIOLETTE F99

author img

By ETV Bharat Tech Team

Published : 2 hours ago

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർബൈക്കായ അൾട്രാവയലറ്റ് F99 പുറത്തിറക്കി. ഉയർന്ന വേഗതയും വലിയ മോട്ടോറും ഉള്ള വാഹനം മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗത കൈവരിക്കുമെന്ന് കമ്പനി. മറ്റ് ഫീച്ചറുകൾ എന്തെല്ലാം??

INDIAS FIRST ELECTRIC SUPER BIKE  അൾട്രാവയലറ്റ് എഫ്‌ 99  ULTRAVIOLETTE F77  സൂപ്പർ ബൈക്ക്
Ultraviolette F99 (Photo- Instagram/ Ultraviolette_automotive)

ഹൈദരാബാദ്: അടുത്തിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ പുതിയ വാഹനമായ എഫ്‌ 99 സൂപ്പർ ബൈക്ക് പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ബൈക്കാണ് ഇത്. ഇന്ത്യൻ മോട്ടോർസൈക്കിളുകളിൽ ഉയർന്ന വേഗതയുള്ള ഒരു വാഹനമാണ് ഇത്.

അൾട്രാവയലറ്റ് എഫ് 77 മാക് 2 അടിസ്ഥാനമാക്കിയുള്ളതാണ് അൾട്രാവയലറ്റ് എഫ്‌ 99 സൂപ്പർ ബൈക്ക്. ഇന്ത്യൻ മോട്ടോർസൈക്കിളുകളിൽ തന്നെ ഉയർന്ന വേഗതയുള്ള വാഹനമെന്ന റെക്കോർഡ് സൃഷ്‌ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായാണ് കമ്പനി പറയുന്നത്. വേഗതയേറിയ ക്വാർട്ടൽ മൈൽ കൂടിയുള്ള വാഹനമാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഫീച്ചറോടെയുള്ള ഫുൾ ഫെയർഡ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഇത്. മുൻഭാഗം കൂർത്തിരിക്കുന്ന രീതിയിൽ വളരെ ആകർഷകമായ ഷാർപ്പ് കട്ടിങോടു കൂടി സ്റ്റൈലിഷ്‌ ലുക്കിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വലിയ മോട്ടോറാണ് അൾട്രാവയലറ്റ് എഫ്‌ 99 ൽ ഉള്ളത്. മോട്ടോറിലേക്ക് വായു കടത്തിവിടാൻ ആക്‌റ്റീവ് എയ്‌റോ ഡക്‌ടുകളും കൂളിങ് ഡക്‌ടുകളും എഫ്‌ 99 സൂപ്പർ ബൈക്കിലുണ്ട്.

അൾട്രാവയലറ്റിന്‍റെ എഫ്‌ 99ന് കരുത്തേകുന്നത് 90 kW ലിക്വിഡ് കൂൾഡ് മോട്ടോറാണ്. ബെംഗളൂരുവിലെ ആർ ആന്‍റ് ഡി ഹബ്ബിൽ വച്ചാണ് എഫ്‌ 99 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സൂപ്പർസോണിക് ജെറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ എഫ്‌ 99ന്‍റെ നിർമാണം. വാഹനത്തിന് 3 സെക്കൻഡിനുള്ളിൽ 100 കിലോ മീറ്റർ വരെ വേഗത കൈവരിക്കാനാകും. ചുവപ്പും വെള്ളയും നിറങ്ങളിൽ ആകർഷകമായ ഡിസൈനാണ് എഫ്‌ 99ന് നൽകിയിരിക്കുന്നത്.

178 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് മണിക്കൂറിൽ പരമാവധി 265 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നും കമ്പനി പറയുന്നു. ഓഹ്ലിൻസ് സസ്‌പെൻഷൻ, മുൻവശത്ത് ഇരട്ട ഡിസ്‌ക് സജ്ജീകരണമുള്ള ബ്രെംബോ ബ്രേക്കുകൾ, സ്‌ലിക്ക് ടയറുകളുള്ള ലൈറ്റ് അലോയ് വീലുകൾ എന്നിവയും എഫ്‌ 99 ൽ ഉണ്ട്.

Also Read: മികച്ച മൈലേജ്: കിടിലൻ ഫീച്ചറുകളുമായി പുതിയ മാരുതി സ്വിഫ്‌റ്റ് സിഎൻജി ഇന്ത്യൻ വിപണിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.