ETV Bharat / sports

വിരാട് കോലിയെ വേട്ടയാടുന്ന 'നിര്‍ഭാഗ്യം', നാല് ലോകകപ്പുകളില്‍ ടോപ്‌ സ്കോററായിട്ടും കിരീടം മാത്രം 'കിട്ടാക്കനി' - ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍

Virat Kohli's Heart-Breaking Journey In ICC Tournaments: കഴിഞ്ഞ നാലില്‍ മൂന്ന് ടി20 ലോകകപ്പുകളിലും ഇപ്രാവശ്യത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വിരാട് കോലി.

Virat Kohli  Virat Kohli Journey In ICC Tournaments  Virat Kohli Stats In Cricket World Cup 2023  India vs Australia Final  Cricket World Cup 2023  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  വിരാട് കോലി  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  വിരാട് കോലി നിര്‍ഭാഗ്യം
Virat Kohli's Heart-Breaking Journey In ICC Tournaments
author img

By ETV Bharat Kerala Team

Published : Nov 20, 2023, 10:59 AM IST

ബാറ്റിങ് മികവ് കൊണ്ട് റണ്‍സ് അടിച്ച് കൂട്ടി റെക്കോഡുകള്‍ ഓരോന്നായി മറികടക്കുമ്പോഴും ലോക ക്രിക്കറ്റില്‍ വിരാട് കോലിയെപ്പോലെ നിര്‍ഭാഗ്യം വേട്ടയാടുന്ന മറ്റൊരു താരമുണ്ടാകില്ല. 2011ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും 2013 ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോഴും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു കോലി. ഈ രണ്ട് ടൂര്‍ണമെന്‍റുകളിലെയും ഫൈനലുകളില്‍ നിര്‍ണായകമായ സംഭാവനകളും നല്‍കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍, പിന്നീടങ്ങോട്ട് കഥയും മാറി. ഐസിസിയുടെ പല ടൂര്‍ണമെന്‍റുകളിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ മുന്നില്‍ നിന്നും നയിച്ച കോലിക്ക് പല തവണയാണ് കിരീടം കയ്യെത്തും ദൂരത്ത് നഷ്‌ടപ്പെട്ടത്. 2014 ടി20 ലോകകപ്പ് ആയിരുന്നു എല്ലാത്തിന്‍റെയും തുടക്കം.

  • T20 WC 2014: Most runs in the tournament - Lost Final
    T20 WC 2016: Most runs in the tournament - Lost semi-final
    T20 WC 2022: Most runs in the tournament - Lost semi-final
    ODI WC 2023: Most runs in the tournament - Lost final

    Being Virat Kohli ain't easy. pic.twitter.com/F8L4aBUZnA

    — CricTracker (@Cricketracker) November 19, 2023 " class="align-text-top noRightClick twitterSection" data=" ">

ആ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നും കോലി അടിച്ചുകൂട്ടിയത് 106.33 ശരാശരിയില്‍ 319 റണ്‍സ്. ടീം ആകെ നേടിയതില്‍ 20 ശതമാനത്തിലധികം സംഭാവനയും കോലിയുടെ ബാറ്റില്‍ നിന്നും. ഫൈനലില്‍ ഇന്ത്യയെ ശ്രീലങ്ക പരാജയപ്പെടുത്തിയപ്പോൾ ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് കോലിയായിരുന്നു (Virat Kohli Stats In 2014 T20 World CUP).

2016ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത് സെമി ഫൈനലില്‍. ആ ടൂര്‍ണമെന്‍റിലും ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് കോലിയാണ്. 5 മത്സരങ്ങളില്‍ നിന്നും 273 റണ്‍സായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ അന്ന് അടിച്ചെടുത്തത്. ടൂര്‍ണമെന്‍റിലെ താരമായി മാറിയെങ്കിലും അപ്പോഴും കയ്യെത്തും ദൂരത്ത് കോലിക്ക് കിരീടം നഷ്‌ടമായിരുന്നു (Virat Kohli Stats In 2016 T20 World CUP).

  • 7️⃣6️⃣5️⃣ Runs
    9️⃣5️⃣.6️⃣2️⃣Avg
    9️⃣ 50+ Scores
    3️⃣100s
    1️⃣1️⃣7️⃣ Runs in the semi-final
    5️⃣4️⃣ Runs in the final

    Virat Kohli is the Player of the Tournament in World Cup 2023 for his spectacular efforts in the tournament. pic.twitter.com/fuY3heiq4q

2022ലെ ടി20 ലോകകപ്പിലും വിരാട് കോലി തന്നെയായിരുന്നു ടോപ്‌ സ്കോറര്‍. അവിടെയും ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത് സെമി ഫൈനലില്‍. 6 മത്സരത്തില്‍ നിന്നും 296 റണ്‍സാണ് അന്ന് കോലി അടിച്ചെടുത്തത് (Virat Kohli Stats In 2022 T20 World CUP) .

ഇക്കുറി ലോകകപ്പിലും ഇന്ത്യന്‍ ടീമിനായി സ്ഥിരതയോടെ ബാറ്റ് വീശാന്‍ കോലിക്ക് സാധിച്ചിരുന്നു. ഈ ലോകകപ്പിലെ 11 മത്സരങ്ങളില്‍ നിന്നും വിരാട് കോലി അടിച്ചെടുത്തത് 765 റണ്‍സ്. റണ്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും തമ്മിലുള്ള വ്യത്യാസം 168 റണ്‍സ്.

മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്തു. ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ റണ്‍സും നേടി ടൂര്‍ണമെന്‍റിലെ താരവുമായി. എന്നിട്ടും വിരാട് കോലിക്ക് കിരീടം മാത്രം കയ്യെത്തും ദൂരത്ത് നഷ്‌ടമായി (Virat Kohli Stats In Cricket World Cup 2023).

Also Read : അത് വീണ്ടും ആവര്‍ത്തിച്ചു...അന്ന് സച്ചിനായിരുന്നു, ഇന്ന് കോലിയെന്ന് മാത്രം; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റായി വിരാട് കോലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.