ETV Bharat / sports

'ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് നാല് വര്‍ഷം'; കോലിയുടെ കുറിപ്പ് വൈറലാവുന്നു - കോലിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അനുഷ്‌കയ്‌ക്കും മകൾ വാമികയ്‌ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹൃദയങ്കമായ കുറിപ്പ് കോലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്.

Virat Kohli pens heartfelt note to Anushka Sharma  വിവാഹ വാര്‍ഷികത്തില്‍ അനുഷ്‌കയ്‌ക്ക് കോലിയുടെ കുറിപ്പ്  Virat Kohli Anushka Sharma 4th wedding anniversary  വിരാട് കോലി- അനുഷ്‌ക ശര്‍മ വിവാഹ വാര്‍ഷികം  കോലിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍  virat kohli instagram post on anushka sharma
'ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട് നാല് വര്‍ഷം'; കോലിയുടെ കുറിപ്പ് വൈറലാവുന്നു
author img

By

Published : Dec 12, 2021, 11:04 AM IST

മുംബൈ: നാലാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്ക് ആശംസകള്‍ നേര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു. അനുഷ്‌കയ്‌ക്കും മകൾ വാമികയ്‌ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹൃദയങ്കമായ കുറിപ്പ് കോലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തത്.

''എന്‍റെ ചെറിയ തമാശകളും മടിയും നീ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം. നാല് വർഷമായി നീ എന്നെ അനുദിനം അംഗീകരിക്കുകയും, ഞാൻ എത്ര ശല്യക്കാരനാണെങ്കിലും എന്നെ സ്നേഹിക്കുകയും ചെയ്യുന്നു. ദൈവം നമ്മിൽ വർഷിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹത്തിന്‍റെ നാല് വർഷം.

ഏറ്റവും സത്യസന്ധയായ, സ്‌നേഹ നിധിയായ, ധീരയായ സ്ത്രീയെ വിവാഹം കഴിച്ചിട്ട്., ലോകം മുഴുവൻ എതിരായാലും ശരിയായ കാര്യത്തിനൊപ്പം നിൽക്കാൻ എന്നെ പ്രചോദിപ്പിച്ചവളെ വിവാഹം കഴിച്ചിട്ട് നാല് വര്‍ഷം. നിന്നെ വിവാഹം കഴിച്ചിട്ട് നാല് വര്‍ഷം. നീ എന്നെ എല്ലാ വിധത്തിലും പൂര്‍ണനാക്കുന്നു. എനിക്കുള്ളതും അതിലേറെയും കൊണ്ട് ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കും''. കോലി കുറിച്ചു.

also read: 60-ലധികം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാഴ്‌സലോണ യൂത്ത് ടീം മുൻ കോച്ചിനെതിരെ അന്വേഷണം

ഏതാനും വര്‍ഷത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബർ 11ന് ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നത് ആരാധകരെയും ആവേശത്തിലാക്കിയിരുന്നു. തുടര്‍ന്ന് 2019 ജനുവരിയിലായിരുന്നു വാമികയുടെ ജനനം.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.