ETV Bharat / sports

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ്, വിരാട് കോലി സെലക്‌ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട് - ഏഷ്യ കപ്പ്

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിരാട് കോലി

virat kohli  asia cup  virat kohli return  indian cricketer virat kohli  വിരാട് കോലി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏഷ്യ കപ്പ്  virat kohli informs selectors about his return in team
ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ്, വിരാട് കോലി സെലക്‌ടര്‍മാരുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്
author img

By

Published : Jul 31, 2022, 3:34 PM IST

മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വിരാട് കോലിയെ പരമ്പരയില്‍ ഉള്‍പ്പെടുത്തുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന ഇന്ത്യന്‍ താരത്തിന് ടീമില്‍ ഇടമില്ലാതിരുന്നത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലി ടീമിലേക്കുള്ള തന്‍റെ മടങ്ങി വരവിനെ കുറിച്ച് സെലക്‌ടര്‍മാരുമായി സംസാരിച്ചതായാണ് പുറത്തു വരുന്ന വിവരം. ഏഷ്യകപ്പ് മുതല്‍ താന്‍ ലഭ്യമായിരിക്കുമെന്ന് കോലി സെലക്‌ടര്‍മാരോട് പറഞ്ഞിരുന്നു. ലോകകപ്പിന് മുന്നോടിയായി കളിക്കാര്‍ക്ക് വിശ്രമം എടുക്കാന്‍ കഴിയുന്ന സമയമാണ് ഈ രണ്ടാഴ്‌ചയെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിന്‍ഡീസിനെതിരെയും കോലി കളിച്ചിരുന്നില്ല. സിംബാബ്‌വെ പര്യടനത്തിന് പിന്നാലെയാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. വിരാട് കോലിക്ക് ഫോമിലേക്ക് ഉയരാന്‍ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.