ETV Bharat / sports

'വിരാട് കോലി കൊവിഡ് ബാധിതനായിരുന്നു' ; ഇന്ത്യന്‍ ക്യാമ്പിൽ ആശങ്ക

കുടുംബത്തോടൊപ്പം മാലിദ്വീപിൽ പോയി മടങ്ങിയതിന് പിന്നാലെ കോലി കൊവിഡ് പോസിറ്റീവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ

Virat Kohli Infected With COVID  Virat Kohli covid reports  വിരാട് കോലി കൊവിഡ് ബാധിതനായിരുന്നു  വിരാട് കോലി  virat kohli covid  india vs england  india tour in england
വിരാട് കോലി കൊവിഡ് ബാധിതനായിരുന്നു; ഇന്ത്യന്‍ ക്യാമ്പിന് തലവേദന
author img

By

Published : Jun 22, 2022, 11:03 PM IST

ലണ്ടന്‍ : മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കൊവിഡ് ബാധിതനായിരുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമമനുവദിച്ചിരുന്നു. ഈ ഇടവേളയിൽ കുടുംബത്തോടൊപ്പം മാലിദ്വീപിൽ പോയി മടങ്ങിയതിന് പിന്നാലെ കോലി കൊവിഡ് പോസിറ്റീവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് താരം കൊവിഡിൽ നിന്ന് മുക്‌തനായി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തത്.

നിലവില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് കോലി. കഴിഞ്ഞ ആഴ്‌ചയാണ് കോലി ഇംഗ്ലണ്ടിലെത്തിയത്. പരിശീലകൻ രാഹുല്‍ ദ്രാവിഡിനൊപ്പം നില്‍ക്കുന്ന ചിത്രമെല്ലാം കോലി പങ്കുവച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവാകുന്നത് ഇന്ത്യന്‍ ക്യമ്പിന് തലവേദനയുണ്ടാക്കുന്നുണ്ട്. നേരത്തെ ആര്‍ അശ്വിന് കൊവിഡ് പോസിറ്റീവായത് കാരണം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കാൻ ആയിരുന്നില്ല.

പരിശീലന മത്സരത്തിന് ഇറങ്ങുന്നിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്.

ALSO RAED: നായകന്‍ അല്ലെങ്കിലെന്ത്?; സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കോലി-വൈറല്‍ വീഡിയോ

പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലറങ്ങുന്ന ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടാണ് ആധികാരിക ജയം നേടിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.