ETV Bharat / sports

വിരാട് കോലി എന്ന പയ്യന്‍ 'ചേസ് മാസ്റ്ററിലേക്ക്'; ഹൊബാര്‍ട്ടിലെ ഐതിഹാസിക ഇന്നിങ്‌സിന് ഇന്ന് 11 വയസ് - സിബി സീരിസ്

86 പന്തില്‍ 133 റണ്‍സ് നേടി വിരാട് കോലി പുറത്താകാതെ നിന്ന മത്സരത്തില്‍ 37-ാം ഓവറിലാണ് ഇന്ത്യ ശ്രീലങ്ക ഉയര്‍ത്തിയ 320 റണ്‍സ് മറികടന്നത്.

virat kohli  virat kohli iconic odi chasing at hobart  virat kohli 133 vs Srilanka  virat kohli hobart batting against srilanka  Cb series 2012  India vs Srilanka CB Series  2012 cb series  വിരാട് കോലി  വിരാട് കോലി ഹൊബാര്‍ട്ട് സെഞ്ച്വറി  ഇന്ത്യ ശ്രീലങ്ക  സിബി സീരിസ്  വിരാട് കോലി മലിംഗ
Virat Kohli
author img

By

Published : Feb 28, 2023, 11:43 AM IST

Updated : Feb 28, 2023, 12:33 PM IST

2012-ലെ സിബി സീരിസ്, ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ധോണിക്കും സംഘത്തിനും വിജയം നേടാന്‍ സാധിച്ചു. ആതിഥേയരായ ഓസ്‌ട്രേലിയയോട് ഒരു മത്സരം തോറ്റു.

ശ്രീലങ്കയോടുള്ള ഒരു മത്സരം സമനിലയില്‍ കലാശിച്ചു. പിന്നീട് മൂന്ന് തുടര്‍ തോല്‍വികള്‍, ഇന്ത്യയുടെ ഭാവി തന്നെ തുലാസിലാക്കി. ഇതോടെ ത്രിരാഷ്‌ട്ര പരമ്പരയിലെ ഫൈനലിലെത്തണമെങ്കില്‍ ഇന്ത്യക്ക് രണ്ട് കടമ്പകള്‍ കടക്കണം എന്നായി.

ഒന്ന്, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ബോണസ് പോയിന്‍റ് നേടി വിജയിക്കുക. രണ്ട്, അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ പരാജയപ്പെടുത്താന്‍ വേണ്ടി കാത്തിരിക്കുക..

ഫെബ്രുവരി 28, സിബി സീരിസില്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന ദിവസം വന്നെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികളായെത്തിയത് കരുത്തരായ ശ്രീലങ്ക. ഈ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ബോണസ് പോയിന്‍റോടെ വിജയിക്കുക എന്നതായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ ലക്ഷ്യം.

ഇത് മുന്നില്‍കണ്ട് ടോസ് കിട്ടിയപാടെ ഇന്ത്യന്‍ നായകന്‍ ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയച്ചു. ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാന്‍ ശ്രീലങ്ക ഉയര്‍ത്തുന്ന വിജയലക്ഷ്യം 40 ഓവറിനുള്ളില്‍ മറികടക്കണം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്തപ്പോള്‍ ധോണി പ്രതീക്ഷിച്ച തുടക്കമാണ് മത്സരത്തില്‍ ഇന്ത്യക്ക് ലഭിച്ചതും.

  • On this day eight years ago, Virat Kohli produced a truly absurd ODI knock in Hobart. One of the great highlights packages. pic.twitter.com/3n6IquzIhW

    — cricket.com.au (@cricketcomau) February 28, 2020 " class="align-text-top noRightClick twitterSection" data=" ">

22 റണ്‍സുമായി മഹേല ജയവര്‍ധനെ മടങ്ങുമ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ 12 ഓവറില്‍ 49-1 എന്നായിരുന്നു. എല്ലാം ഇന്ത്യക്ക് അനുകൂലമെന്ന് തോന്നിപ്പിച്ച നിമിഷം. എന്നാല്‍, അവിടെ നിന്നും കാര്യങ്ങള്‍ മാറി.

രണ്ടാം വിക്കറ്റില്‍ ക്രീസിലൊരുമിച്ച തിലകരത്നെ ദില്‍ഷനും കുമാര്‍ സംഗക്കാരയും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ചു. 87 പന്തില്‍ 105 റണ്‍സെടുത്ത് സംഗക്കാര മടങ്ങി. 160 റണ്‍സുമായി ദില്‍ഷന്‍ പുറത്താകാതെ നിന്നതോടെ ശ്രീലങ്ക 50 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 320 റണ്‍സിലെത്തി.

321 റണ്‍സ് വിജയലക്ഷ്യം, ഇന്ത്യ മറികടക്കേണ്ടത് 40 ഓവറിനുള്ളില്‍. നേരിടാനുള്ളതാകട്ടെ ലസിത് മലിംഗ, നുവാന്‍ കുലശേഖര ഉള്‍പ്പടെയുള്ള ബോളര്‍മാരെയും. ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേയിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ തുടക്കം തന്നെ തങ്ങളുടെ നയം വ്യക്തമാക്കി. ഓപ്പണറായി ക്രീസിലെത്തിയ വിരേന്ദര്‍ സെവാഗ് തകര്‍ത്ത് അടിച്ചാണ് തുടങ്ങിയത്. എന്നാല്‍ 16 പന്തില്‍ 30 റണ്‍സെടുക്കാനെ സെവാഗിന് സാധിച്ചുള്ളു.

  • 🇱🇰: 320-4(50)
    🇮🇳: 321-3(36.3)#OnThisDay in 2012, India needed to chase down Sri Lanka's total in 40 overs in Hobart to have any chance of qualifying for the CB Series final, and they did with ease.

    Virat Kohli was the hero of a historic run-chase 🙌#ViratKohli #OTD #INDvsSL pic.twitter.com/dUhbuqbuIh

    — Wisden India (@WisdenIndia) February 28, 2023 " class="align-text-top noRightClick twitterSection" data=" ">

സച്ചിന്‍ ടെണ്ടുല്‍ക്കറും, ഗൗതം ഗംഭീറും ഇതേ മൊമന്‍റം തുടര്‍ന്നു. പത്താം ഓവറില്‍ 39 റണ്‍സുമായി സച്ചിന്‍ മടങ്ങി. ഇതോടെ ഇന്ത്യ 9.2 ഓവറില്‍ 86ന് രണ്ട് എന്ന നിലയിലായി. 30 ഓവറിനുള്ളില്‍ 234 റണ്‍സ് നേടിയാല്‍ മാത്രം ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറാം എന്ന സ്ഥിതി.

ഈ 30 ഓവറുകളില്‍ കാര്യമത്ര എളുപ്പം ആയിരിക്കില്ലെന്ന് ഇന്ത്യന്‍ ആരാധകരും വിചാരിച്ചിട്ടുണ്ടാകും. എന്നാല്‍, നാലാമനായി ക്രീസിലെത്തുമ്പോള്‍ വിരാട് കോലിക്ക് വ്യത്യസ്‌തമായ പ്ലാനുകളാണ് ഉണ്ടായിരുന്നത്. ക്രീസിലെത്തിയ പാടെ ഗംഭീറിനൊപ്പം വിരാട് കോലിയും അനായാസം റണ്‍സ് കണ്ടെത്താന്‍ തുടങ്ങി.

മൂന്നാം വിക്കറ്റില്‍ ഇരുവരും 48 പന്തില്‍ നിന്ന് 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. മത്സരത്തിന്‍റെ 19-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു. ഗംഭീര്‍ 47 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി.

പിന്നാലെ 44 പന്തില്‍ വിരാട് കോലിയും ഹാഫ് സെഞ്ച്വറിയിലേക്ക്. 89 പന്തില്‍ ഇരുവരുടെയും കൂട്ടുകെട്ട് 100 കടന്നു. ഇന്ത്യന്‍ ആരാധകര്‍ വീണ്ടും ഫൈനല്‍ പ്രതീക്ഷ കാണാന്‍ തുടങ്ങി.

മത്സരത്തിന്‍റെ 28-ാം ഓവറില്‍ ഗൗതം ഗംഭീര്‍ റണ്‍ഔട്ടായി മടങ്ങി. ഇതോടെ 22 ഓവറില്‍ 113 റണ്‍സാണ് ഇന്ത്യക്ക് ജയം സ്വന്തമാക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ത്രിരാഷ്‌ട്ര പരമ്പര ഫൈനലിലെത്താന്‍ 72 പന്തില്‍ ഇത് മറികടക്കണം.

ഇന്ത്യന്‍ പ്രതീക്ഷകള്‍ ഒരു 23-കാരന്‍റെ ചുമലില്‍. ഹൊബാര്‍ട്ട് സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത് വിരാട് കോലി എന്ന പയ്യന്‍ ലോക ക്രിക്കറ്റിലെ ചേസ്‌ മാസ്റ്ററായി പരിണമിക്കുന്നതാണ്. 31-ാം ഓവര്‍ എറിയാന്‍ എത്തിയ നുവാന്‍ കുലശേഖരയെ മൂന്ന് പ്രാവശ്യം അതിര്‍ത്തി കടത്തി വിരാട് കോലി ടോപ്‌ ഗിയറിലായി.

35-ാം ഓവര്‍ എറിയാനെത്തിയതാകട്ടെ യോര്‍ക്കര്‍ കിങും, ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുമായ ലസിത് മലിംഗ. മലിംഗയുടെ ആദ്യ യോര്‍ക്കറില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് വിരാട് കോലി 76-ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിന കരിയറിലെ 9-ാം സെഞ്ച്വറി ആയിരുന്നു അത്.

തൊട്ടടുത്ത പന്ത്, ലെഗ്‌ സൈഡില്‍ ബൗണ്ടറി ലൈനിന് മുകളിലൂടെ പറന്നു. അടുത്ത നാല് പന്തുകള്‍ അതിത്തിവര തൊട്ടു. മലിംഗയുടെ ആ ഓവറില്‍ കോലി അടിച്ചെടുത്തത് 24 റണ്‍സ്.

പല വമ്പന്മാരെയും വിറപ്പിച്ച മലിംഗയെ തല്ലിച്ചതച്ച് വിരാട് കോലി വരാനിരിക്കുന്ന കാലത്തിന്‍റെ സൂചന നല്‍കി. 37-ാം ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു. വിരാട് കോലി 86 പന്തില്‍ 133 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ മത്സരം പരാജയപ്പെട്ടെങ്കിലും, ശ്രീലങ്ക ഓസ്‌ട്രേലിയയെ തകര്‍ത്ത് ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

ഹൊബാര്‍ട്ടില്‍ വിരാട് കോലിയുടെ ആ ഐതിഹാസിക ഇന്നിങ്‌സ് പിറവിയെടുത്തിട്ട് ഇന്നേക്ക് 11 വര്‍ഷം പൂര്‍ത്തിയാകുന്നു. ലോക ക്രിക്കറ്റിലെ ചേസ് മാസ്റ്റര്‍ എന്ന പേരിലേക്കുള്ള യാത്ര വിരാട് കോലി ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു..

Last Updated : Feb 28, 2023, 12:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.