ETV Bharat / sports

Virat Kohli Fangirl From Pakistan Viral On Social Media : 'അയല്‍ക്കാരെ സ്‌നേഹിക്കുന്നത് മോശം കാര്യമല്ല' ; കോലിയുടെ പാക് ആരാധിക പറയുന്നു - ഏഷ്യ കപ്പ് 2023

Asia Cup 2023 India vs Pakistan : ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ വിരാട് കോലിയെ പിന്തുണയ്‌ക്കാന്‍ എത്തിയ പാക് യുവതിയുടെ വീഡിയോ വൈറല്‍

Virat Kohli fangirl from Pakistan  Virat Kohli  Virat Kohli viral video  India vs Pakistan  Asia Cup 2023  രോഹിത് ശര്‍മ  Rohit Sharma  വിരാട് കോലി  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍
Virat Kohli fangirl from Pakistan viral on social media
author img

By ETV Bharat Kerala Team

Published : Sep 4, 2023, 2:50 PM IST

കാന്‍ഡി : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരം മഴയെടുത്തിരുന്നു. രാഷ്‌ട്രീയ കാരണങ്ങളാല്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്ത ഇരു ടീമുകളും നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഇതോടെ ഓരോ തവണ തമ്മില്‍ മത്സരിക്കുമ്പോഴും കളിക്കളത്തിന് അകത്തായാലും പറത്തായാലും വീറും വാശിയും ഏറെയാണ്.

എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) കളി കാണാന്‍ എത്തിയ ഒരു പാകിസ്ഥാന്‍ ആരാധികയുടെ വീഡിയോ സോഷ്യല്‍ മിഡിയയില്‍ തരംഗമായിരിക്കുകയാണ് (Virat Kohli fangirl from Pakistan viral on social media). തന്‍റെ മുഖത്തിന്‍റെ ഒരു വശത്ത് പാകിസ്ഥാന്‍റെയും മറുവശത്ത് ഇന്ത്യയുടേയും പതാകയും വരച്ചായിരുന്നു യുവതി എത്തിയത്.

ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തോടാണ് താന്‍ വിരാട് കോലിയുടെ കട്ട ആരാധികയാണെന്നും താരത്തിന്‍റെ കളി കാണുന്നതിനായാണ് എത്തിയതെന്നും യുവതി പറയുന്നത്. ഒരു കൂട്ടം പാക് ആരാധകരുടെ ഇടയില്‍ നിന്നുമാണ് യുവതിയുടെ വാക്കുകള്‍ എന്നതും ശ്രദ്ധേയം. മത്സരത്തില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് താന്‍ പാകിസ്ഥാനേയും പിന്തുണയ്‌ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് തന്‍റെ മുഖത്തിന്‍റെ ഇരുവശങ്ങളിലുമായി ഇന്ത്യയുടേയും പാകിസ്ഥാന്‍റേയും പതാക വരച്ചതെന്നും അത് തൊട്ടുകാട്ടിക്കൊണ്ട് തന്നെ യുവതി പറയുന്നുണ്ട്.

  • A Pakistani baba stops this cute girl from loving Virat Kohli & India but this courageous girl gives a befitting reply to him and continues her support for Virat. Hats off to her.#INDvPAK #PAKvIND pic.twitter.com/9nh1M9FPbW

    — Silly Context (@SillyMessiKohli) September 2, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിനിടെ തന്നെ എതിര്‍ക്കാന്‍ ശ്രമിച്ച ഒരാളോട് 'അയൽക്കാരെ സ്‌നേഹിക്കുന്നത് അത്ര മോശം കാര്യമല്ലെന്നായിരുന്നു' യുവതിയുടെ മറുപടി. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനേക്കാള്‍ മികച്ച താരം വിരാട് കോലിയാണെന്നും യുവതി പറയുന്നുണ്ട്. മത്സരത്തില്‍ മഴ രസം കൊല്ലിയായെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരും പാകിസ്ഥാന്‍ പേസ് നിരയും തമ്മിലുള്ള പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പാക് പേസ് ആക്രമണത്തില്‍ ഒരു ഘട്ടത്തില്‍ നാലിന് 66 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ (22 പന്തുകളില്‍11), വിരാട് കോലി (7 പന്തുകളില്‍ 4), ശുഭ്‌മാന്‍ ഗില്‍ (32 പന്തില്‍ 10), ശ്രേയസ് അയ്യര്‍ (9 പന്തുകളില്‍ 14) എന്നിവരായിരുന്നു ആദ്യം മടങ്ങിയത്.

ALSO READ: Jasprit Bumrah Sanjana Ganesan Welcome First Child : 'കുടുംബം വളർന്നു' ; ആദ്യ കുഞ്ഞിന്‍റെ ജനനം അറിയിച്ച് ജസ്പ്രീത് ബുംറയും സഞ്ജനയും

തുടര്‍ന്ന് ഒന്നിച്ച ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ചുറിയുമായി പൊരുതിയതോടെയാണ് ഇന്ത്യ മാന്യമായ നിലയില്‍ എത്തിയത്. 90 പന്തില്‍ ഏഴ്‌ ഫോറുകളും ഒരു സിക്‌സും സഹിതം 87 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 81 പന്തില്‍ ഒമ്പത് ഫോറുകളും രണ്ട് സിക്‌സും സഹിതം 82 റണ്‍സായിരുന്നു ഇഷാന്‍ കിഷന്‍ നേടിയത്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി (Shaheen Afridi) നാലും ഹാരിസ് റൗഫ് (Haris Rauf), നസീം ഷാ (Naseem Shah) എന്നിവര്‍ മൂന്ന് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.