ETV Bharat / sports

Virat Kohli Breaks Sachin Tendulkar Run Chase Record : രാജാധിരാജ...! കോലി തന്നെ ചേസ് മാസ്റ്റര്‍; ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡും

Virat Kohli Run Chase Record : ഏകദിന ക്രിക്കറ്റ് ചേസിങ്ങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് തകര്‍ത്ത് വിരാട് കോലി.

Virat Kohli Run Chase Record  Cricket World Cup 2023  India vs Australia  Virat Kohli ODI Second Batting Stats  Most Runs in ODI Chase  വിരാട് കോലി  വിരാട് കോലി ചേസിങ് റെക്കോര്‍ഡ്  വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യ ഓസ്‌ട്രേലിയ
Virat Kohli Breaks Sachin Tendulkar Run Chase Record
author img

By ETV Bharat Kerala Team

Published : Oct 9, 2023, 11:11 AM IST

മറ്റ് ബാറ്റര്‍മാര്‍ പതറുന്ന പലഘട്ടങ്ങളിലും ഇന്ത്യയുടെ രക്ഷകനായി അവതരിക്കാറുള്ള താരമാണ് വിരാട് കോലി (Virat Kohli). ഏകദിന ലോകകപ്പ് 2023ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിട്ടപ്പോഴും ആരാധകര്‍ കണ്ടത് ഇതുതന്നെയാണ്. ആദ്യ ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ പുറത്തായതോടെ വിരാട് കോലി ക്രീസിലേക്കെത്തി.

ഒരു വശത്ത് കോലി നില്‍ക്കുമ്പോഴായിരുന്നു രോഹിതിനെയും ശ്രേയസ് അയ്യരെയും ഓസ്‌ട്രേലിയ മടക്കിയത്. 200 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ ചെപ്പോക്കില്‍ രണ്ട് ഓവര്‍ മാത്രം അവസാനിക്കുമ്പോഴേക്കും രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ഇന്ത്യന്‍ ടീമിനെ കരകയറ്റുന്ന ഇന്നിങ്‌സായിരുന്നു പിന്നീട് വിരാട് കോലി നടത്തിയത്.

116 പന്തില്‍ 85 റണ്‍സ് അടിച്ച് കോലി മടങ്ങുമ്പോഴേക്കും ഇന്ത്യ ജയത്തിന് അരികിലേക്ക് എത്തുകയും ചെയ്‌തിരുന്നു. ചെപ്പോക്കില്‍ പൊരുതി നേടിയ ഈ അര്‍ധസെഞ്ച്വറി പ്രകടനത്തോടെ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്‌ത് ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമായും വിരാട് കോലി മാറി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന റെക്കോഡാണ് കോലി ഓസ്‌ട്രേലിയക്കെതിരായ പ്രകടനത്തോടെ മറികടന്നത്.

ഏകദിന ക്രിക്കറ്റില്‍ രണ്ടാമത് ബാറ്റ് ചെയ്‌ത 148 ഇന്നിങ്‌സില്‍ നിന്നും 64.31 ശരാശരിയില്‍ 7,525 റണ്‍സാണ് വിരാട് കോലി ഇതുവരെ നേടിയിട്ടുള്ളത് (Virat Kohli ODI Second Batting Stats). 93.50 പ്രഹരശേഷിയില്‍ റണ്‍സ് കണ്ടെത്തുന്ന താരം 28 സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറിയുമാണ് ചേസിങ്ങില്‍ മാത്രം സ്വന്തമാക്കിയിട്ടുള്ളത്.

ഇന്ത്യ ചേസ് ചെയ്‌ത് ജയിച്ചിട്ടുള്ള മത്സരങ്ങളില്‍ 5,517 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 92 ഇന്നിങ്‌സില്‍ നിന്നും 88.98 ശരാശരിയിലാണ് കോലി ഇത്രയും റണ്‍സ് അടിച്ചിട്ടുള്ളത്. 124 ഇന്നിങ്‌സില്‍ 55.45 ശരാശരിയില്‍ 5,490 റണ്‍സായിരുന്നു ഈ റെക്കോഡ് പട്ടികയില്‍ തലപ്പത്തിരുന്നിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അക്കൗണ്ടിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരെ നേടിയ അര്‍ധസെഞ്ച്വറിയോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന മറ്റൊരു തകര്‍പ്പന്‍ റെക്കോഡും കോലി പഴങ്കഥയാക്കിയിരുന്നു. ഐസിസിയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമായിട്ടാണ് വിരാട് കോലി മാറിയത്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്‍റുകളിലെ 64 മത്സരങ്ങളില്‍ നിന്നും 2785 റണ്‍സ് അടിച്ചാണ് കോലി ഈ റെക്കോഡ് സ്വന്തമാക്കിയത്.

Read More : Virat Kohli Breaks Sachin Tendulkar Record : ചേസ് മാസ്റ്റര്‍ വിരാട് കോലി, കങ്കാരുപ്പടയെ തകര്‍ത്ത അര്‍ധസെഞ്ച്വറി; സച്ചിന്‍റെ റെക്കോഡ് പഴങ്കഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.