ചെപ്പോക്ക്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (Mitchell Marsh) അക്കൗണ്ട് തുറക്കാന്‍ ഇന്ത്യ അനുവദിച്ചിരുന്നില്ല (India vs Australia). ജസ്‌പ്രീത് ബുംറയുടെ (Jasprit Bhumrah) പന്തില്‍ വിരാട് കോലിയാണ് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ മാര്‍ഷിനെ തിരിച്ച് അയച്ചത്. ഓഫ് സ്‌റ്റംപിന് പുറത്തുവന്ന ബുംറയുടെ പന്ത് പ്രതിരോധിക്കാനുള്ള മാര്‍ഷിന്‍റെ ശ്രമം എഡ്‌ജായി.
സ്ലിപ്പിലുണ്ടായിരുന്ന കോലി തന്‍റെ ഇടതുവശത്തേക്ക് വന്ന പന്ത് പറന്ന് പിടിക്കുകയായിരുന്നു. ഈ ക്യാച്ചോടെ ലോകകപ്പിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കാനും വിരാട് കോലിക്ക് കഴിഞ്ഞു (Virat Kohli cricket World Cup record). ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറല്ലാത്ത ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് 34-കാരന്‍ സ്വന്തമാക്കിയത്. മുന്‍ സ്‌പിന്നര്‍ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് കോലി തകര്‍ത്തത് (Virat Kohli breaks Anil Kumble cricket World Cup record).
-
What a catch by King Kohli 🐐 the greatest Indian fielder ever 🔥#INDvsAUS #ViratKohli𓃵https://t.co/EBrSSZloQU
— ` (@KohliKlassic) October 8, 2023 " class="align-text-top noRightClick twitterSection" data="
">What a catch by King Kohli 🐐 the greatest Indian fielder ever 🔥#INDvsAUS #ViratKohli𓃵https://t.co/EBrSSZloQU
— ` (@KohliKlassic) October 8, 2023What a catch by King Kohli 🐐 the greatest Indian fielder ever 🔥#INDvsAUS #ViratKohli𓃵https://t.co/EBrSSZloQU
— ` (@KohliKlassic) October 8, 2023
നിലവില്‍ ലോകകപ്പില്‍ 15 ക്യാച്ചുകളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. മാര്‍ഷിനെ മടക്കും മുമ്പ് 14 ക്യാച്ചുകളുമായി അനില്‍ കുംബ്ലെയ്‌ക്ക് ഒപ്പം പ്രസ്‌തുത റെക്കോഡ് പങ്കുവയ്‌ക്കുകയായിരുന്നു വിരാട് കോലി (Virat Kohli). 12 ക്യാച്ചുകള്‍ വീതമുള്ള കപില്‍ ദേവ് (Kapil Dev), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar) എന്നിവരാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.
-
Stunning catch by Virat Kohli 💥https://t.co/DYj2mwXYtN
— Mufaddal Vohra (@Mufaddal_Vohre) October 8, 2023 " class="align-text-top noRightClick twitterSection" data="
">Stunning catch by Virat Kohli 💥https://t.co/DYj2mwXYtN
— Mufaddal Vohra (@Mufaddal_Vohre) October 8, 2023Stunning catch by Virat Kohli 💥https://t.co/DYj2mwXYtN
— Mufaddal Vohra (@Mufaddal_Vohre) October 8, 2023
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബോളിങ്ങിന് അയയ്‌ക്കുകയായിരുന്നു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ശുഭ്‌മാന്‍ ഗില്‍ ഓസീസിനെതിരെ കളിക്കുന്നില്ല. മൂന്ന് സ്‌പിന്നര്‍മാരും രണ്ട് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്‌പിന്നര്‍മാര്‍.
ജസ്‌പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസര്‍മാര്‍. ഗില്ലിന്‍റെ പകരക്കാരനായി രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഓപ്പണിങ്ങിനിറങ്ങുന്നത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് യൂണിറ്റിലെ മറ്റ് താരങ്ങള്‍.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്‌മിത്ത്, മാർനസ് ലെബുഷെയ്‌ന്‍, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ്(ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ.