ETV Bharat / sports

വിജയ് ഹസാരെ ട്രോഫി: സെമിയുറപ്പിക്കാന്‍ കേരളം നാളെ സര്‍വീസസിനെതിരെ - വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍

എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇരു സംഘവും വിജയ് ഹസാരെ ക്വാര്‍ട്ടറിനെത്തിയതെങ്കിലും സര്‍വീസസിനെതിരെ കേരളത്തിന് മുന്‍തൂക്കമുണ്ട്.

വിജയ് ഹസാരെ ട്രോഫി: സെമിയുറപ്പിക്കാന്‍ കേരളം നാളെ സര്‍വീസസിനെതിരെ

author img

By

Published : Dec 21, 2021, 1:00 PM IST

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയുടെ (Vijay Hazare Trophy) ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കേരളം നാളെ സര്‍വീസസിനെ നേരിടും. കെഎൽ സൈനി സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പത് മണിക്കാണ് മത്സരം നടക്കുക. നേരിട്ടാണ് ഇരു സംഘവും ക്വാര്‍ട്ടറിനെത്തിയതെങ്കിലും സര്‍വീസസിനെതിരെ കേരളത്തിന് മുന്‍തൂക്കമുണ്ട്.

ഏത് ബൗളിങ് ആക്രമണത്തേയും തച്ച്‌ തകര്‍ക്കാനും ഏത് ബാറ്റിങ് നിരയേയും എറിഞ്ഞൊതുക്കാനും കഴിയുന്ന ഒരു പറ്റം താരങ്ങളാണ് കേരളത്തിന്‍റെ ശക്തി. ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍, സച്ചിൻ ബേബി, ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരോടൊപ്പം രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്‌ തുടങ്ങിയവരും ചേരുമ്പോള്‍ സര്‍വീസസ്‌ വിയര്‍ക്കും.

ബൗളിങ് യൂണിറ്റില്‍ പേസര്‍മാരായ ബേസിൽ തമ്പി, എംഡി നിധീഷ് എന്നിവരോടൊപ്പം മധ്യ ഓവറുകളിൽ ടീമിന്‍റെ തുറുപ്പ് ചീട്ടായ സ്പിന്‍ സഖ്യം ജലജ് സക്‌സേനയും സിജോമാൻ ജോസഫും തിളങ്ങിയാല്‍ റണ്‍സ് കണ്ടെത്തുകയെന്നത് സര്‍വീസസിന് എളുപ്പമാകില്ല.

മറുവശത്ത് ബാറ്റിങ് നിരയില്‍ ചില മികച്ച താരങ്ങളുണ്ടെങ്കിലും ബൗളിങ് യൂണിറ്റ് സര്‍വീസസിന് തലവേദനയാണ്. ഓപ്പണിങ് ബാറ്റര്‍മാരായ ലഖൻ സിങ്, രവി ചൗഹാൻ എന്നിവര്‍ക്ക് പുറമെ മോഹിത് അഹ്ലാവത് മാത്രമാണ് സര്‍വീസസിന് പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍.

also read: ലൈംഗികാരോപണത്തില്‍ പെങ് ഷുവായിയുടെ യൂ ടേണ്‍; വിശ്വാസത്തിലെടുക്കാതെ ഡബ്ല്യുടിഎ

ഈ താരങ്ങളുടെ പ്രകടനത്തിനനുസരിച്ചാവും സര്‍വീസസിന്‍റെ ടോട്ടല്‍ നിശ്ചയിക്കപ്പെടുക. പരിചയ സമ്പന്നനായ ദിവേഷ് പതാനിയയാണ് ബൗളിങ് യൂണിറ്റിന് നേതൃത്വം നല്‍കുന്നത്.

നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ സൗരാഷ്‌ട്ര വിദര്‍ഭയെ നേരിടും. തുല്ല്യ ശക്തികളുടെ പോരാട്ടമായി വിലയിരുത്തപ്പെടുന്ന ഈ മത്സരം മാൻസിങ് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.