മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തും ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയും തമ്മിലുള്ള പോര് മുറുകുന്നു. അടുത്തിടെ ഉര്‍വശി നല്കിയ അഭിമുഖത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള മുറുമുറുപ്പ് പുതിയ തലത്തില്‍ എത്തിയത്. തന്നെ കാണാന്‍ "ആര്‍പി" മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും താന്‍ എടുത്തിരുന്നില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ആരാണ് ആര്‍പി എന്ന് അവതാരകന് ചോദിച്ചെങ്കിലും മറുപടി പറയാന്‍ നടി തയ്യാറായില്ല.
- " class="align-text-top noRightClick twitterSection" data="
">
ഇതിന് മറുപടിയെന്നോണം ഉര്‍വശിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പന്ത് രംഗത്തെത്തിയിരുന്നു. പ്രശസ്തിക്ക് വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നും താരം കുറിച്ചിരുന്നു.
പോസ്റ്റ് ചെയ്ത് 10 മിനിട്ടിനുള്ളില്‍ പന്ത് സ്റ്റോറി ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പന്തിന്റെ ഈ പോസ്റ്റിനാണ് ഇപ്പോള്‍ ഉര്‍വശി മറുപടി നല്‍കിയിരിക്കുന്നത്. 'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല' എന്നാണ് ഉര്‍വശി റൗട്ടേല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. രക്ഷാബന്ധന്, ആര്‍പി ചോട്ടൂ ഭയ്യ തുടങ്ങിയ ഹാഷ്ടാഗുകളും ഉര്‍വശി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അതേസമയം ഒരാള്‍ തനിക്ക് വേണ്ടി ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ വിഷമം തോന്നിയെന്നും പിന്നീട് മുംബൈയില്‍ വരുമ്പോള്‍ കാണാമെന്ന് പറഞ്ഞിരുന്നതായും ഉര്‍വശി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.