ലണ്ടന്‍: വേഗതയേറിയ പന്തുകളെറിഞ്ഞ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ താരമാണ് ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്. കഴിഞ്ഞ ഐപിഎല്ലില്‍ തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് 23കാരനായ താരം വരവറിയിച്ചത്. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 22 വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കശ്‌മീര്‍ പേസര്‍ക്ക് സാധിച്ചിരുന്നു.
-
Umran Malik - Too Hot To Handle 🔥🔥#ENGvIND #warmupmatch #indiancricket #teamindia #Derbyshire #dineshkarthik #umranmalik pic.twitter.com/Kj6PY3F6yo
— CRICKETNMORE (@cricketnmore) July 1, 2022 " class="align-text-top noRightClick twitterSection" data="
">Umran Malik - Too Hot To Handle 🔥🔥#ENGvIND #warmupmatch #indiancricket #teamindia #Derbyshire #dineshkarthik #umranmalik pic.twitter.com/Kj6PY3F6yo
— CRICKETNMORE (@cricketnmore) July 1, 2022Umran Malik - Too Hot To Handle 🔥🔥#ENGvIND #warmupmatch #indiancricket #teamindia #Derbyshire #dineshkarthik #umranmalik pic.twitter.com/Kj6PY3F6yo
— CRICKETNMORE (@cricketnmore) July 1, 2022
പിന്നാലെ അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയിലൂടെ ഉമ്രാന്‍ അന്താരാഷ്‌ട്ര അരങ്ങേറ്റവും നടത്തി. നിലവില്‍ ഇംഗ്ലണ്ടിന് എതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്‌ക്കായുള്ള ഒരുക്കത്തിലാണ് ഉമ്രാന്‍. ജൂലൈ ഏഴിനാണ് പരമ്പര ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡെര്‍ബിഷെയറുമായി സന്നാഹ ടി20 മത്സരത്തിലും ഇന്ത്യ കളിച്ചിരുന്നു.
മത്സരത്തില്‍ ഉമ്രാന്‍റെ ഒരു മാസ്‌മരിക പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വേഗതയാര്‍ന്ന ഒരു ഡെലിവറിയിലൂടെ ഡെർബിഷെയര്‍ ബാറ്റര്‍ ബ്രൂക്ക് ഗസ്റ്റിന്‍റെ മിഡില്‍ സ്‌റ്റംപ് പറപ്പിക്കുന്ന ഉമ്രാന്‍റെ പ്രകടനമാണ് വൈറലാവുന്നത്. താരത്തിന്‍റെ പന്തുകൊണ്ട് സ്‌റ്റംപ് ദൂരേയ്‌ക്ക് തെറിക്കുന്നത് വീഡിയോയില്‍ കാണാം.
മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഡെര്‍ബിഷെയര്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണ് നേടിയത്. രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ഉമ്രാന്‍റെയും അര്‍ഷ്‌ദീപ് സിങ്ങിന്‍റേയും പ്രകടനമാണ് സംഘത്തെ പിടിച്ച് നിര്‍ത്തിയത്.
മറുപടിക്ക് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. ദീപക് ഹൂഡ (37 പന്തില്‍ 59), സഞ്‌ജു സാംസണ്‍ (30 പന്തില്‍ 38), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 36*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്.