ജോഹന്നാസ്ബര്‍ഗ്: കൗമാരപ്പടയുടെ ക്രിക്കറ്റ് പൂരമായ അണ്ടര്‍ 19 ലോകകപ്പിന് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ന് തുടക്കമാകും. അയര്‍ലന്‍ഡും യുഎസ്എയും തമ്മിലാണ് ആദ്യ മത്സരം. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. ഉച്ചയ്‌ക്ക് ഒന്നര മുതലാണ് രണ്ട് മത്സരങ്ങളും.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ആറാം കിരീടം തേടിയാണ് ഇത്തവണ അണ്ടര്‍ 19 ലോകകപ്പിന് ഇറങ്ങുന്നത്. 2000, 2008, 2012, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യ കൗമാര ലോകകപ്പില്‍ മുത്തമിട്ടത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
-
A look back at the winners of the #U19WorldCup over the years 🏆😍
— ICC Cricket World Cup (@cricketworldcup) January 15, 2024 " class="align-text-top noRightClick twitterSection" data="
Who will lift the trophy in 2024?
More 📲 https://t.co/BiI4o6Gkqd pic.twitter.com/mNWtm88fvy
">A look back at the winners of the #U19WorldCup over the years 🏆😍
— ICC Cricket World Cup (@cricketworldcup) January 15, 2024
Who will lift the trophy in 2024?
More 📲 https://t.co/BiI4o6Gkqd pic.twitter.com/mNWtm88fvyA look back at the winners of the #U19WorldCup over the years 🏆😍
— ICC Cricket World Cup (@cricketworldcup) January 15, 2024
Who will lift the trophy in 2024?
More 📲 https://t.co/BiI4o6Gkqd pic.twitter.com/mNWtm88fvy
16 ടീമുകള്‍ നാല് ഗ്രൂപ്പുകള്‍: ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടില്‍ 16 ടീമുകളാണ് പോരടിക്കാനെത്തുന്നത്. നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പുകളില്‍ നിന്നും കൂടുതല്‍ പോയിന്‍റ് നേടുന്ന മൂന്ന് ടീമുകള്‍ സൂപ്പര്‍ സിക്‌സിലേക്ക് കടക്കും.
ആദ്യ റൗണ്ടില്‍ നിന്നും യോഗ്യത നേടിയെത്തുന്ന 12 ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിക്കും. ഈ ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഈ മാസം 28നാണ് ആദ്യ റൗണ്ടിലെ മത്സരങ്ങള്‍ അവസാനിക്കുന്നത്. ജനുവരി 30ന് തുടങ്ങുന്ന സൂപ്പര്‍ സിക്‌സ് മത്സരങ്ങള്‍ ഫെബ്രുവരി മൂന്നിന് അവസാനിക്കും. ഫെബ്രുവരി 6,8 തീയതികളില്‍ സെമി ഫൈനലും 11ന് ഫൈനലും നടക്കും.
-
A picture worth a thousand dreams 📸
— ICC Cricket World Cup (@cricketworldcup) January 16, 2024 " class="align-text-top noRightClick twitterSection" data="
The captains strike a pose with the #U19WorldCup trophy 🏆 pic.twitter.com/FNhyBN50XQ
">A picture worth a thousand dreams 📸
— ICC Cricket World Cup (@cricketworldcup) January 16, 2024
The captains strike a pose with the #U19WorldCup trophy 🏆 pic.twitter.com/FNhyBN50XQA picture worth a thousand dreams 📸
— ICC Cricket World Cup (@cricketworldcup) January 16, 2024
The captains strike a pose with the #U19WorldCup trophy 🏆 pic.twitter.com/FNhyBN50XQ
ഗ്രൂപ്പ് എ : ഇന്ത്യ അണ്ടര്‍ 19, ബംഗ്ലാദേശ് അണ്ടര്‍ 19, അയര്‍ലന്‍ഡ് അണ്ടര്‍ 19, യുഎസ്എ അണ്ടര്‍ 19
ഗ്രൂപ്പ് ബി : ഇംഗ്ലണ്ട് അണ്ടര്‍ 19, ദക്ഷിണാഫ്രിക്ക അണ്ടര്‍ 19, വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍ 19, സ്‌കോട്‌ലന്‍ഡ് അണ്ടര്‍ 19
ഗ്രൂപ്പ് സി : ഓസ്‌ട്രേലിയ അണ്ടര്‍ 19, ശ്രീലങ്ക അണ്ടര്‍ 19, സിംബാബ്‌വെ അണ്ടര്‍ 19, നമീബിയ അണ്ടര്‍ 19
ഗ്രൂപ്പ് ഡി : ന്യൂസിലന്‍ഡ് അണ്ടര്‍ 19, പാകിസ്ഥാന്‍ അണ്ടര്‍ 19, അഫ്‌ഗാനിസ്ഥാന്‍ അണ്ടര്‍ 19, നേപ്പാള്‍ അണ്ടര്‍ 19
ഇന്ത്യയുടെ മത്സരങ്ങള്‍ : ഇന്ത്യ അണ്ടര്‍ 19 vs ബംഗ്ലാദേശ് അണ്ടര്‍ 19 (ജനുവരി 20), ഇന്ത്യ അണ്ടര്‍ 19 vs അയര്‍ലന്‍ഡ് അണ്ടര്‍ 19 (ജനുവരി 25), ഇന്ത്യ അണ്ടര്‍ 19 vs യുഎസ്എ അണ്ടര്‍ 19 (ജനുവരി 28). ബ്ലൂംഫോണ്ടെയ്‌നിലെ മംഗൗങ് ഓവലിൽ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നര മുതലാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ മത്സരങ്ങള്‍.
-
The #U19WorldCup 2024 kicks off today featuring two exciting matches 🏏
— ICC Cricket World Cup (@cricketworldcup) January 19, 2024 " class="align-text-top noRightClick twitterSection" data="
Follow all the action LIVE on https://t.co/efDgcGaSp9 📺
How to watch in your region: https://t.co/b0hiGRr0gB pic.twitter.com/mrQOpZD7X3
">The #U19WorldCup 2024 kicks off today featuring two exciting matches 🏏
— ICC Cricket World Cup (@cricketworldcup) January 19, 2024
Follow all the action LIVE on https://t.co/efDgcGaSp9 📺
How to watch in your region: https://t.co/b0hiGRr0gB pic.twitter.com/mrQOpZD7X3The #U19WorldCup 2024 kicks off today featuring two exciting matches 🏏
— ICC Cricket World Cup (@cricketworldcup) January 19, 2024
Follow all the action LIVE on https://t.co/efDgcGaSp9 📺
How to watch in your region: https://t.co/b0hiGRr0gB pic.twitter.com/mrQOpZD7X3
ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സ്ക്വാഡ് (INDIA U19 World Cup Squad 2024) : ഉദയ് സഹാറൻ (ക്യാപ്‌റ്റന്‍), ആദർശ് സിങ്, അർഷിൻ കുൽക്കർണി, സച്ചിൻ ദാസ്, മുഷീർ ഖാൻ, രുദ്ര മയുർ പട്ടേൽ, ആരവേലി അവനീഷ് റാവു, സൗമി കുമാർ പാണ്ഡെ, മുരുകൻ അഭിഷേക്, നമൻ തിവാരി, ആദർശ് സിങ്, പ്രിയാൻഷു മോലിയ, ധനുഷ് ഗൗഡ, ഇനേഷ് മഹാജൻ, രാജ് ലിംബാനി, ആരാധ്യ ശുക്ല.
മത്സരങ്ങള്‍ തത്സമയം കാണാന്‍ (Where To Watch U19 World Cup 2024) : സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാറിലൂടെയും മത്സരങ്ങള്‍ ഓണ്‍ലൈനായി കാണാം.
Also Read : ഇസ്രയേല്‍ സൈനികര്‍ക്ക് പിന്തുണ, കൗമാര ലോകകപ്പിന് മുന്‍പ് ക്യാപ്‌റ്റനെ നീക്കി ദക്ഷിണാഫ്രിക്ക