ETV Bharat / sports

U-19 World Cup final : തീ മിന്നലായി ബോളർമാർ, ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ; ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം - U-19 World Cup final india needs 190 runs to win

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 189 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു

U-19 World Cup final  U-19 World Cup final score  ind vs england  ind vs england under 19 world cup  അണ്ടർ-19 ലോകകപ്പ് ഫൈനൽ  ഇന്ത്യ ഇംഗ്ലണ്ട് ഫൈനൽ  അണ്ടർ-19 ലോകകപ്പ് ഫൈനൽ ഇന്ത്യ ഇംഗ്ലണ്ട്  ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച  U-19 World Cup final india needs 190 runs to win  ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം
U-19 World Cup final: തീ മിന്നലായി ബോളർമാർ, ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി; ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം
author img

By

Published : Feb 5, 2022, 10:30 PM IST

Updated : Feb 5, 2022, 10:39 PM IST

ആന്‍റിഗ്വ : അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ പട. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 44.5 ഓവറിൽ 189 റണ്‍സിന് ഇന്ത്യൻ ബോളിങ് നിര എറിഞ്ഞിടുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ജയിംസ് റ്യു(95) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇന്ത്യക്കായി രാജ് അൻഗാഡ് ബാവ അഞ്ച് വിക്കറ്റ് നേടിയപ്പോൾ രവി കുമാർ നാല് വിക്കറ്റ് വീഴ്‌ത്തി.

രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന്‍റെ വിക്കറ്റ് വേട്ട ഇന്ത്യൻ ബോളർമാർ ആംരംഭിച്ചു. ഓപ്പണർ ജേക്കബ് ബെഥലിനെ(2) വിക്കറ്റിന് മുന്നിൽ കുടുക്കി രവികുമാറാണ് വേട്ടക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത ഓവറിൽ ടോം പ്രസ്റ്റിനെ(0) അക്കൗണ്ട് തുറക്കുന്നതിന് മുന്നേ പുറത്താക്കി രവികുമാർ ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു.

പിന്നാലെ ഒന്നിച്ച ജോർജ് റ്യൂ ഓപ്പണർ ജോർജ് തോമസിനെ കൂട്ടുപിടിച്ച് സ്കോർ മെല്ലെ ഉയർത്തി. എന്നാൽ പത്താം ഓവറിൽ ഫോമിലേക്ക്‌ ഉയരുകയായിരുന്ന ജോർജ് തോമസിനെ(27) യാഷ്‌ ധൂളിന്‍റെ കൈകളിലെത്തിച്ച് രാജ് ബാവ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഇതോടെ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 37 റണ്‍സ് എന്ന നിലയിലായി ഇംഗ്ലണ്ട്.

ടീം സ്കോറിൽ 10 റണ്‍സ് കൂടി ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ നാലാം വിക്കറ്റും വീണു. നാല് റണ്‍സെടുത്ത വില്യം ലക്സ്റ്റണെ രാജ് ബാവ പുറത്താക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ജോർജ് ബെല്ലിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കി ബാവ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേൽപ്പിച്ചു. തുടർന്നിറങ്ങിയ റഹാൻ അഹമ്മദ്(10) അധികം വൈകാതെ കൂടാരം കയറി.

ALSO READ: പലരേയും പരീക്ഷിച്ചു, പക്ഷേ ധോണിക്ക് ശേഷം അതുപോലൊരു ഫിനിഷറെ കണ്ടെത്താനായില്ല : രോഹിത്

പിന്നാലെ ക്രീസിലെത്തിയ അലക്‌സ് ഹോർട്ടനെ കൂട്ടുപിടിച്ച് ജയിംസ് റ്യു ടീം സ്കോർ ഉയർത്തി. എന്നാൽ ടീം സ്കോർ 91ൽ നിൽക്കെ ഹോർട്ടനെ (10) കൗശൽ താംബെ പുറത്താക്കി. പിന്നാലെ ഒന്നിച്ച ജെയിംസ് സെയ്‌ൽസ് ജെയിംസ് റ്യൂവിന് മികച്ച പിന്തുണ നൽകി മുന്നേറി. ഇരുവരും ചേർന്ന് 93 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി പടുത്തുയർത്തിയത്.

എന്നാൽ ടീം സ്കോർ 184ൽ നിൽക്കെ സെഞ്ച്വറിയിലേക്ക് അടുത്ത ജയിംസ് റ്യുവിനെ രവികുമാർ പുറത്താക്കി. ഓവറിലെ തന്നെ നാലാം പന്തിൽ ടോം ആസ്‌പിൻവാളിനെയും രവികുമാർ സംപൂജ്യനാക്കി മടക്കി. പിന്നാലെയെത്തിയ ജോഷ്വ ബൊയ്‌ഡനെ പുറത്താക്കി രാജ് ബാവ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സിന് തിരശീലയിട്ടു.

Last Updated : Feb 5, 2022, 10:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.