ദുബായ് : ടി20 ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി പേസർ ടൈമൽ മിൽസിൻ പരിക്കേറ്റ് ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് വലത് തുടയിൽ പരിക്കേറ്റത്. മിൽസിന് പകരക്കാരനായി റീസ് ടോപ്‌ലിയെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി.
-
A forced change to the England squad after an injury blow.#T20WorldCuphttps://t.co/CPx7ocf6At
— T20 World Cup (@T20WorldCup) November 3, 2021 " class="align-text-top noRightClick twitterSection" data="
">A forced change to the England squad after an injury blow.#T20WorldCuphttps://t.co/CPx7ocf6At
— T20 World Cup (@T20WorldCup) November 3, 2021A forced change to the England squad after an injury blow.#T20WorldCuphttps://t.co/CPx7ocf6At
— T20 World Cup (@T20WorldCup) November 3, 2021
ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ 1.3 ഓവർ മാത്രമെറിഞ്ഞ മിൽസ് പരിക്കേറ്റതിനെ തുടർന്ന് ബോൾ ചെയ്യാനാകാതെ ഗ്രൗണ്ട് വിട്ടിരുന്നു. ടൂർണമെന്‍റിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റ് മിൽസ് സ്വന്തമാക്കിയിരുന്നു. ആദിൽ റഷീദിനൊപ്പം ഇംഗ്ലണ്ടിനായുള്ള വിക്കറ്റ് വേട്ടയിൽ മിൽസ് ഒന്നാം സ്ഥാനത്താണ്.
ALSO READ : ടി20 ലോകകപ്പ്: വിജയ വഴിയിൽ തിരിച്ചെത്തി ഇന്ത്യ, അഫ്‌ഗാനെതിരെ 66 റണ്‍സിന്‍റെ ജയം
അതേസമയം സൂപ്പർ 12 ൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ഇംഗ്ലണ്ട് എട്ട് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയെയും ശ്രീലങ്കയെയും വെസ്റ്റ് ഇന്‍ഡീസിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇനി ദക്ഷിണാഫ്രിക്കയെ മാത്രമാണ് ഗ്രൂപ്പില്‍ നേരിടാനുള്ളത്.