ETV Bharat / sports

'ഇതെന്നെ ഇല്ലാതാക്കുന്നു'; ഡു പ്ലെസിസിന്‍റെ പരിക്കില്‍ ആശങ്കയറിയിച്ച് ഭാര്യ ഇമാരി - പരിക്ക്

ജൂണ്‍ 12ന് നടന്ന പെഷവാർ സാൽമിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഡു പ്ലെസിസിന് പരിക്കേറ്റത്.

Faf du Plessis  wife Imari  ഡു പ്ലെസിസ്  ഫാഫ് ഡു പ്ലെസിസ്  Pakistan Super League  PSL
'ഇതെന്നെ ഇല്ലാതാക്കുന്നു'; ഡു പ്ലെസിസിന്‍റെ പരിക്കില്‍ ആശങ്കയറിയിച്ച് ഭാര്യ ഇമാരി
author img

By

Published : Jun 15, 2021, 9:18 PM IST

അബൂദബി: പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസിക്കേറ്റ പരിക്കില്‍ ആശങ്ക പങ്കുവെച്ച് ഭാര്യ ഇമാരി ഡു പ്ലെസിസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇമാരി തന്‍റെ ആശങ്ക പങ്കുവെച്ചത്. 36കാരനായ ഡു പ്ലെസിസിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇത് തന്നെ ഇല്ലാതാക്കുന്നുവെന്നാണ് ഇമാരി കുറിച്ചത്.

'ഇതെന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്, തീർച്ചയായും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടാകണം?!??'- ഇമാരി കുറിച്ചു.

Faf du Plessis  wife Imari  ഡു പ്ലെസിസ്  ഫാഫ് ഡു പ്ലെസിസ്  Pakistan Super League  PSL  പരിക്ക്  പാക്കിസ്താന്‍ സൂപ്പര്‍ ലീഗ്
ഇമാരി ഡു പ്ലെസിസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

ജൂണ്‍ 12ന് നടന്ന പെഷവാർ സാൽമിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഡു പ്ലെസിസിന് പരിക്കേറ്റത്. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെഷവാർ സാൽമിയുടെ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം.

also read: സുഖമായിരിക്കുന്നു, ആശുപത്രിയില്‍ നിന്ന് സെല്‍ഫിയുമായി എറിക്‌സൺ

ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്‍റെ താരങ്ങളായ ഡു പ്ലെസിസും മുഹമ്മദ് ഹസ്നൈനും കൂട്ടിയിടിക്കുകയായിരുന്നു. ഹുസ്നൈന്‍റെ കാൽമുട്ട് ഡുപ്ലെസിസിന്‍റെ തലയിലാണ് ശക്തിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വേദനകൊണ്ട് പുളഞ്ഞ താരം ഗ്രൗണ്ടിൽ കിടന്നു. തുടര്‍ന്ന് ഡു പ്ലെസിസ് ഗ്രൗണ്ട് വിട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.