ETV Bharat / sports

ക്യാപ്റ്റന്‍ ടെംബ ബാവുമയ്‌ക്ക് പരിക്ക്; സെഞ്ചുറിയനില്‍ പ്രോട്ടീസിന് ആശങ്ക - ടെംബ ബാവുമ

Temba Bavuma walks off with hamstring strain: ഇന്ത്യയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനിടെ തുടയ്‌ക്ക് പരിക്കേറ്റ ടെംബ ബാവുമ സ്‌കാനിങ്ങിന് വിധേയനായതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്.

Temba Bavuma walks off with hamstring strain  South Africa vs India boxing day test  Temba Bavuma  Temba Bavuma Injury  South Africa Cricket board on Temba Bavuma Injury  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റ്  ടെംബ ബാവുമയ്‌ക്ക് പരിക്ക്  ടെംബ ബാവുമ  ടെംബ ബാവുമ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
Temba Bavuma walks off with hamstring strain in South Africa vs India boxing day test
author img

By PTI

Published : Dec 26, 2023, 7:44 PM IST

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത് (South Africa vs India boxing day test). മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാരെ പ്രോട്ടീസ് ബാറ്റര്‍മാര്‍ വേഗം തന്നെ തിരിച്ചയയ്‌ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതിനിടെ ടീമിന് കനത്ത ആശങ്കയായിരിക്കുകയാണ് ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ പരിക്ക്. (Temba Bavuma walks off with hamstring strain in South Africa vs India boxing day test)

തുടയ്‌ക്കുപറ്റിയ പരിക്കിനെ തുടര്‍ന്ന് മൈതാനം വിടേണ്ടി വന്ന ബാവുമയ്‌ക്ക് ശേഷിക്കുന്ന മത്സരത്തിന് ഇറങ്ങാന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 20-ാം ഓവറില്‍ വിരാട് കോലി കളിച്ച ഡ്രൈവ് ഷോട്ടില്‍ ബൗണ്ടറി തടയാനായി ഓടവേയാണ് പ്രോട്ടീസ് നായകന് പരിക്കേല്‍ക്കുന്നത്. ഇതോടെദക്ഷിണാഫ്രിക്കൻ ഫിസിയോയുടെ സഹായത്തോടെയാണ് ബാവുമ ഗ്രൗണ്ടിന് പുറത്തേക്ക് പോയത്. (Temba Bavuma Injury Updates).

തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ താരത്തിന്‍റെ ഇടത് തുടയ്‌ക്ക് ചെറിയ പരിക്ക് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മെഡിക്കല്‍ സംഘത്തിന്‍റെ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാവും താരം മത്സരത്തില്‍ തുടര്‍ന്ന് കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും ബോര്‍ഡ് വ്യക്തമാക്കി. (South Africa Cricket board on Temba Bavuma Injury).

ബാവുമയുടെ അഭാവത്തില്‍ ഈ പരമ്പരയ്ക്ക് ശേഷം വിരമിക്കുന്ന ഡീൻ എൽഗറാണ് പ്രോട്ടീസ് നായകന്‍റെ ചുമതല വഹിക്കുന്നത്. അതേസമയം ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ബാവുമയ്‌ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ലോകകപ്പിന് ശേഷം താരം ആദ്യമായി കളത്തിലെത്തിയ മത്സരമാണിത്.

ALSO READ: എപ്പോഴും ബ്രേക്കപ്പില്‍ അവസാനിക്കുന്ന പുള്‍ ഷോട്ട് 'പ്രണയം'; രോഹിത്തിന് ട്രോള്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (ഡബ്ല്യു), രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ (India Playing XI against South Africa).

ALSO READ: ജഡേജയ്‌ക്ക് എന്തുപറ്റി?; ബോക്‌സിങ് ഡേ ടെസ്റ്റില്‍ താരത്തിന്‍റെ അഭാവത്തിന് കാരണം വിശദീകരിച്ച് രോഹിത് ശര്‍മ

ദക്ഷിണാഫ്രിക്ക പ്ലെയിങ് ഇലവന്‍: ഡീൻ എൽഗർ, എയ്‌ഡൻ മാർക്രം, ടോണി ഡി സോർസി, ടെംബ ബാവുമ (ക്യാപ്റ്റന്‍), കീഗൻ പീറ്റേഴ്‌സൺ, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ൽ വെറെയ്‌നെ (ഡബ്ല്യു), മാർക്കോ ജാൻസൻ, ജെറാൾഡ് കോറ്റ്‌സി, കാഗിസോ റബാഡ, നാന്ദ്രൈ ബർഗർ (South Africa Playing XI against India).

ALSO READ: ലോകകപ്പ് കളിച്ചത് മങ്ങിയ കാഴ്‌ചയുമായി ; വെളിപ്പെടുത്തലുമായി ഷാക്കിബ് അല്‍ ഹസന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.