ഹൈദരാബാദ് : വനിത ഏകദിന ലോകകപ്പിലെ വിജയത്തിന് ശേഷം പാക് ക്യാപ്റ്റൻ ബിസ്മ മറൂഫിന്റെ മകളെ കൊഞ്ചിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. പാകിസ്ഥാൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഗുലാം അബ്ബാസ് ഷായാണ് രംഗങ്ങള്‍ പകര്‍ത്തി ട്വീറ്റ് ചെയ്‌തത്. നിരവധി കായിക താരങ്ങളും ആരാധകരുമാണ് പോസ്റ്റില്‍ കമന്‍റുകള്‍ ഇടുന്നത്.
-
After #INDvPAK , Indian team playing with @maroof_bismah's daughter Fatima ❤❤ pic.twitter.com/4Iu1Atlrta
— Ghulam Abbas Shah (@ghulamabbasshah) March 6, 2022 " class="align-text-top noRightClick twitterSection" data="
">After #INDvPAK , Indian team playing with @maroof_bismah's daughter Fatima ❤❤ pic.twitter.com/4Iu1Atlrta
— Ghulam Abbas Shah (@ghulamabbasshah) March 6, 2022After #INDvPAK , Indian team playing with @maroof_bismah's daughter Fatima ❤❤ pic.twitter.com/4Iu1Atlrta
— Ghulam Abbas Shah (@ghulamabbasshah) March 6, 2022
'ഈ ദിവസത്തിന്‍റെ ചിത്രം' എന്ന തലക്കെട്ടോടെ കുഞ്ഞിനൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങള്‍ സെല്‍ഫിയെടുക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ ട്വീറ്റ് വൈറലായി. ഇതിനുപിന്നാലെ കുഞ്ഞിനെ ടീം അംഗങ്ങള്‍ കൊഞ്ചിക്കുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. ശേഷം ഇന്ത്യന്‍ ടീമും ഫോട്ടോ ട്വീറ്റ് ചെയ്തു.
ബേ ഓവലിൽ നടന്ന മത്സരത്തിൽ വനിത ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യ 107 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്.
ഇന്ത്യയുടെ 244 റണ്‍സ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 137 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദാണ് പാക് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.