ബെംഗളൂരു : ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തിന് മുന്‍പ് ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍ (Indian Players' Diwali Celebration at Bengaluru). നെതര്‍ലന്‍ഡ്‌സിനെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്ന ബെംഗളൂരുവിലായിരുന്നു താരങ്ങളുടെ ആഘോഷം (Indian vs Netherlands). കുടുംബത്തോടൊപ്പമാണ് പലരും ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയത്.
മകള്‍ സമീറയ്‌ക്കും ഭാര്യ റിതികയ്‌ക്കുമൊപ്പമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ദീപാവലി ആഘോഷിക്കാനെത്തിയത്. ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമായിരുന്നു വിരാട് കോലിയുടെ വരവ് (Virat Kohli and Anushka Sharma Diwali Celebration). ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി എതിരാളികളെ എറിഞ്ഞ് വീഴ്‌ത്തുന്ന ജസ്‌പ്രീത് ബുംറ (Jasprit Bumrah) മുഹമ്മദ് ഷമി (Muhammad Shami), മുഹമ്മദ് സിറാജ് (Muhammed Siraj) എന്നിവര്‍ ആഘോഷവേളയിലും ഒരുമിച്ചായിരുന്നു.
-
We are #TeamIndia 🇮🇳 and we wish you and your loved ones a very Happy Diwali 🪔 pic.twitter.com/5oreVRDLAX
— BCCI (@BCCI) November 12, 2023 " class="align-text-top noRightClick twitterSection" data="
">We are #TeamIndia 🇮🇳 and we wish you and your loved ones a very Happy Diwali 🪔 pic.twitter.com/5oreVRDLAX
— BCCI (@BCCI) November 12, 2023We are #TeamIndia 🇮🇳 and we wish you and your loved ones a very Happy Diwali 🪔 pic.twitter.com/5oreVRDLAX
— BCCI (@BCCI) November 12, 2023
ശുഭ്‌മാന്‍ ഗില്‍ (Shubman Gill), ഇഷാന്‍ കിഷന്‍ (Ishan Kishan), കെഎല്‍ രാഹുല്‍ (KL Rahul), ശര്‍ദുല്‍ താക്കൂര്‍ (Shardul Thakur), സൂര്യകുമാര്‍ യാദവ് (Suryakumar Yadav) എന്നീ താരങ്ങളെല്ലാം കുര്‍ത്തയില്‍ കളറായാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുരളി കാര്‍ത്തിക് ഉള്‍പ്പടെയുള്ള മുന്‍ താരങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
അതേസമയം, ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പതാം ജയം തേടിയാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ടീം ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചതാണ്. നവംബര്‍ 15 ന് വാങ്കഡെയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
ഈ പോരാട്ടത്തിന് മുന്‍പുള്ള ഇന്ത്യയുടെ ഡ്രസ് റിഹേഴ്‌സലാണ് ഇന്നത്തെ മത്സരം. മുന്‍ മത്സരങ്ങളില്‍ കളിപ്പിച്ച അതേ പ്ലെയിങ് ഇലവനെ നിലനിര്‍ത്തി തന്നെയാകും ഇന്ത്യ ഇന്നും കളിക്കാനിറങ്ങുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
Also Read: രോഹിത് ശര്‍മയുടെ 'ചിന്നസ്വാമി'; സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനരികില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍
നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ടീം ഇന്ത്യയുടെ അവസാന മത്സരം. ഈ മത്സരത്തിന് ശേഷം താരങ്ങള്‍ക്ക് വിശ്രമത്തിനായി സമയം ലഭിച്ചെന്നും ഇതിന്‍റെ പശ്ചാത്തലത്തില്‍ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നത്.