ബ്രിസ്ബേന്‍ : ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ബ്രിസ്‌ബേനിലെ ഗാബയില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ലോകകപ്പ് പോരാട്ടം ആരംഭിക്കും മുമ്പ് ശക്തരായ എതിരാളികളിലൊന്നുമായി ബലം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയുടെ സംഘം.
ഈ മത്സരത്തിനായി 15 അംഗ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയിറങ്ങുന്നത്. പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം ടീമിലെത്തിയ മുഹമ്മദ് ഷമിയ്‌ക്കും, ഹര്‍ഷല്‍ പട്ടേലിനും മികവ് തെളിയിക്കാനുള്ള അവസരമാണിത്.
മറുവശത്ത് ഓസീസിന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ക്ഷീണം തീര്‍ക്കാനുണ്ട്. ഡേവിഡ് വാര്‍ണര്‍, ജോഷ് ഹേസല്‍വുഡ്, മാത്യു വെയ്‌ഡ്, ആദം സാംപ എന്നിവര്‍ ഓസീസ് നിരയില്‍ കളിക്കുന്നില്ല.
എവിടെ കാണാം: ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും ഡിസ്‌നി ഹോട്സ്റ്റാറിലും തത്സമയ സംപ്രേഷണമുണ്ട്.
ഇന്ത്യ (11 ബാറ്റിങ്, 11 ഫീൽഡിങ്): രോഹിത് ശർമ (സി), കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക് (ഡബ്ല്യു), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ , മുഹമ്മദ് ഷമി, റിഷഭ് പന്ത്, ദീപക് ഹൂഡ.
ഓസ്‌ട്രേലിയ: ആരോൺ ഫിഞ്ച് (സി), ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർക്കസ് സ്റ്റോയ്‌നിസ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്‌സൺ.