ഗീലോങ്ങ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 യോഗ്യത നേടി ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക. 'എ' ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനായിരുന്നു ലങ്കന്‍ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ലങ്ക നിശ്ചിത 20 ഓവറില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സ് പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റിന് 146ല്‍ അവസാനിച്ചു.
-
Sri Lanka beat Netherlands by 16 runs to seal their qualification to the Super 12 stage 👏#T20WorldCup | #NEDvSL | 📝 https://t.co/mBr5xrkvMw pic.twitter.com/3R4EdIo7cV
— ICC (@ICC) October 20, 2022 " class="align-text-top noRightClick twitterSection" data="
">Sri Lanka beat Netherlands by 16 runs to seal their qualification to the Super 12 stage 👏#T20WorldCup | #NEDvSL | 📝 https://t.co/mBr5xrkvMw pic.twitter.com/3R4EdIo7cV
— ICC (@ICC) October 20, 2022Sri Lanka beat Netherlands by 16 runs to seal their qualification to the Super 12 stage 👏#T20WorldCup | #NEDvSL | 📝 https://t.co/mBr5xrkvMw pic.twitter.com/3R4EdIo7cV
— ICC (@ICC) October 20, 2022
അര്‍ധസെഞ്ച്വറിയുമായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച മാക്‌സ് ഒദോദിനും നെതര്‍ലന്‍ഡ്‌സിനെ വിജയത്തിലെത്തിക്കാനായില്ല. 53 പന്ത് നേരിട്ട ഒദോദ് പുറത്താകാതെ 71 റണ്‍സാണ് നേടിയത്. ഒദോദിന് പുറമെ ബാസ് ഡി ലീഡ് (14), ടോം കൂപ്പര്‍ (16) ക്യാപ്‌റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സ് (21) എന്നിവര്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത്.
നാലോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വാനിന്ദു ഹസരങ്കയാണ് നെതര്‍ലന്‍ഡ്‌സ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയത്. മത്സരത്തില്‍ മഹീഷ് തീക്ഷണ രണ്ടും, ബിനുര ഫെര്‍നാണ്ടോ, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും നേടി. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ കുശാല്‍ മെന്‍ഡിസാണ് (79) ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
തോല്‍വിയോടെ നെതര്‍ലന്‍ഡ്‌സിന്‍റെ സൂപ്പര്‍ 12 പ്രതീക്ഷ തുലാസിലായി. നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരാണ് നെതര്‍ലന്‍ഡ്‌സ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നമീബിയയ്‌ക്കെതിരെ യുഎഇ വിജയം നേടിയാല്‍ മാത്രമാണ് ഇനി നെതര്‍ലന്‍ഡ്‌സിന് മുന്നേറാന്‍ സാധിക്കുക.