ബ്ലണ്ട്സ്റ്റോൺ അരീന: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ അയർലൻഡിനെതിരെ ശ്രീലങ്കയ്‌ക്ക് അനായാസ വിജയം. അയർലൻഡിന്‍റെ 129 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 15 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. കുശാൽ മെൻഡിസ്(68), ചരിത് അസലങ്ക(31), ധനഞ്ജയ ഡി സിൽവ (31) എന്നിവരുടെ ബാറ്റിങ്ങാണ് ശ്രീലങ്കയ്‌ക്ക് ജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ നിശ്ചിത ഓവറിൽ 128 റണ്‍സ് എന്ന കുഞ്ഞൻ സ്‌കോറിന് ശ്രീലങ്ക ഒതുക്കുകയായിരുന്നു. 45 റണ്‍സെടുത്ത ഹാരി ടെക്‌ടറിനും, 34 റണ്‍സ് നേടിയ പോൾ സ്റ്റിർലിംഗിനും മാത്രമാണ് അയർലൻഡ് നിരയിൽ പിടിച്ച് നിൽക്കാനായത്. ജോർജ് ഡോക്‌റെല്ലും(14) ലോകൻ ടക്കറുമാണ്(10) അയർലൻഡ് നിരയിൽ രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.
-
Sri Lanka start off their Super 12 campaign in style 👏#T20WorldCup | #SLvIRE | 📝: https://t.co/TAkFLusK31 pic.twitter.com/lBvKHxPNTY
— ICC (@ICC) October 23, 2022 " class="align-text-top noRightClick twitterSection" data="
">Sri Lanka start off their Super 12 campaign in style 👏#T20WorldCup | #SLvIRE | 📝: https://t.co/TAkFLusK31 pic.twitter.com/lBvKHxPNTY
— ICC (@ICC) October 23, 2022Sri Lanka start off their Super 12 campaign in style 👏#T20WorldCup | #SLvIRE | 📝: https://t.co/TAkFLusK31 pic.twitter.com/lBvKHxPNTY
— ICC (@ICC) October 23, 2022
ശ്രീലങ്കയ്‌ക്കായി വനിന്ദു ഹസരങ്കയും, മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ബിനിരു ഫെർണാണ്ടോ, ലഹിരു കുമാര, ചാമിക കരുണരത്‌ന, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ കുശാൽ മെൻഡിസും, ധനഞ്ജയ ഡിസിൽവയും ചേർന്ന് നൽകിയത്.
9-ാം ഓവറിൽ ധനഞ്ജയയെ പുറത്താക്കിയാണ് അയർലൻഡ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ തുടർന്നെത്തിയ ചരിത് അസലങ്ക കുശാൽ മെൻഡിസിന് മികച്ച പിന്തുണ നൽകി. ഇതിനിടെ കുശാൽ തന്‍റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. പിന്നാലെ തകർപ്പനൊരു സിക്‌സറിലൂടെ താരം ശ്രീലങ്കയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ടൂർണമെന്‍റിൽ കുശാൽ മെൻഡിന്‍റെ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറി കൂടിയായിരുന്നു ഇത്.