ETV Bharat / sports

ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് സ്‌കോട്ട്‌ലന്‍ഡ് - Bangladesh Lose

53 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ സ്‌കോട്ടിഷ് നിരയെ ക്രിസ് ഗ്രേവ്‌സും മാര്‍ക്ക് വാട്ടും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

T20 WC  ബംഗ്ലാദേശ്  സ്‌കോട്ട്‌ലന്‍ഡ്  ടി20 ലോകകപ്പ്  Bangladesh Lose  Bangladesh vs Scotland
ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് സ്‌കോട്ട്‌ലന്‍ഡ്
author img

By

Published : Oct 18, 2021, 7:29 AM IST

ഒമാന്‍: ടി20 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി സ്‌കോട്ട്‌ലന്‍ഡ്. ആറ് റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡിന്‍റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 141 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. സ്‌കോര്‍: സ്‌കോട്ട്‌ലന്‍ഡ് 140/9 (20), ബംഗ്ലാദേശ് 134/7 (20).

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ ബൗളര്‍മാരാണ് സ്‌കോട്ട്‌ലന്‍ഡിന് ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കം നല്‍കിയത്. 36 പന്തില്‍ 38 റണ്‍സ് നേടിയ മുഷ്‌ഫുഖുര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഷാക്കീബ് അല്‍ ഹസന്‍ (28 പന്തില്‍ 20), മഹമ്മുദുള്ള (22 പന്തില്‍ 23), അഫിഫ് ഹൊസൈന്‍ (12 പന്തില്‍ 18), മെഹ്‌ദി ഹസന്‍ (5 പന്തില്‍ 13) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ പ്രധാന സംഭാവന. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.

സ്‌കോട്ട്‌ലന്‍ഡിനായി ബ്രാഡ്‌ലി വീല്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ക്രിസ് ഗ്രേവ്‌സ് മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. ജോഷ് ഡാവി നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്തും മാര്‍ക്ക് വാട്ട് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തും ഓരോ വിക്കറ്റും നേടി.

also read: രവി ശാസ്ത്രിയേക്കാൾ ഇരട്ടി ; രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുക റെക്കോഡ് പ്രതിഫലം

അതേസമയം 53 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടമായ സ്‌കോട്ടിഷ് നിരയെ ക്രിസ് ഗ്രേവ്‌സും മാര്‍ക്ക് വാട്ടും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 51 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ടീം ടോട്ടലില്‍ നിര്‍ണായകമായത്.

മാര്‍ക്ക് വാട്ട് 17 പന്തില്‍ 22 റണ്‍സും ക്രിസ് ഗ്രേവ്‌സ് 28 പന്തില്‍ 45 റണ്‍സും നേടി. ഓപ്പണര്‍ ജോര്‍ജ് മുന്‍സി (23 പന്തില്‍ 29) , മാത്യൂ ക്രോസ് (17 പന്തില്‍ 11) എന്നിവര്‍ മാത്രമാണ് സ്ക്വാട്ടിഷ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ക്രിസ് ഗ്രേവ്‌സാണ് കളിയിലെ താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.