ETV Bharat / sports

'റോബോട്ടുകളല്ല'; ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സണ്‍

പീറ്റേഴ്‌സണ്‍ നിലപാട് വ്യക്തമാക്കിയത് ഹിന്ദിയിലുള്ള ട്വീറ്റില്‍

Kevin Pietersen  T20 World Cup  കെവിന്‍ പീറ്റേഴ്‌സണ്‍  ടി20 ലോകകപ്പ്  വിരാട് കോലി
'കളിക്കാര്‍ റോബോട്ടുകളല്ല'; ഇന്ത്യന്‍ ടീമിന് പിന്തുണയുമായി കെവിന്‍ പീറ്റേഴ്‌സണ്‍
author img

By

Published : Nov 1, 2021, 7:16 PM IST

ലണ്ടന്‍ : ടി20 ലോകകപ്പില്‍ മോശം പ്രകടനത്തോടെ പുറത്താകലിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. താരങ്ങള്‍ റോബോട്ടുകളല്ലെന്ന് പറഞ്ഞ അദ്ദേഹം വിരാട് കോലിയേയും സംഘത്തേയും പിന്തുണയ്‌ക്കാന്‍ ആരാധകരോട് അവശ്യപ്പെടുകയും ചെയ്‌തു.

ഹിന്ദി ഭാഷയില്‍ ട്വിറ്ററിലൂടെയാണ് പീറ്റേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.'ക്രിക്കറ്റില്‍ വിജയവും പരാജയവുമെല്ലാം സര്‍വസാധാരണമാണ്. ഒരു താരവും തോല്‍ക്കാനായല്ല കളിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് തന്നെ വലിയ അംഗീകാരമാണ്.

കളിക്കാര്‍ റോബോട്ടുകളല്ലെന്ന കാര്യം ദയവായി മനസിലാക്കൂ. എല്ലായ്‌പ്പോഴും അവര്‍ക്ക് പിന്തുണയാണ് ആവശ്യം'- പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്‌തു.

  • खेल में एक विजेता और एक हारने वाला होता है। कोई भी खिलाड़ी हारने के लिए बाहर नहीं जाता है। अपने देश का प्रतिनिधित्व करना सबसे बड़ा सम्मान है। कृपया महसूस करें कि खेल के लोग रोबोट नहीं हैं और उन्हें हर समय समर्थन की आवश्यकता है।

    — Kevin Pietersen🦏 (@KP24) November 1, 2021 " class="align-text-top noRightClick twitterSection" data=" ">

also read: 'ന്യൂസിലാന്‍ഡിന് വിജയം എളുപ്പമാക്കിക്കൊടുത്തു' ; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ലക്ഷ്‌മണ്‍

അതേസമയം ടി20 ലോകകപ്പില്‍ രണ്ടാം തോല്‍വി വഴങ്ങിയതോടെ ഇന്ത്യന്‍ ടീമിന്‍റെ സെമി പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.