ദുബൈ: ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ നമീബിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളുടേയും സെമി പ്രതീകള്‍ നേരത്തെ തന്നെ അസ്തമിച്ചതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയില്ല. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹാറിന് അവസരം ലഭിച്ചിട്ടുണ്ട്.
ടി20 ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെയും ഇന്ത്യൻ പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെയും അവസാന മത്സരം കൂടിയാണ്. ഇതോടെ മത്സരത്തില്‍ വമ്പന്‍ ജയം നേടി സെമിയിലെത്താതെ പുറത്തായതിന്‍റെ ക്ഷീണം മാറ്റാനാവും ഇന്ത്യന്‍ ശ്രമം. ടി20 ഫോര്‍മാറ്റില്‍ ആദ്യമായാണ് ഇന്ത്യയും നമീബിയയും നേര്‍ക്ക് നേര്‍ വരുന്നത്.
-
Toss news from Dubai 🪙
— T20 World Cup (@T20WorldCup) November 8, 2021 " class="align-text-top noRightClick twitterSection" data="
India have won the toss and will field first.#T20WorldCup | #INDvNAM | https://t.co/ICh1BVKEFJ pic.twitter.com/SmN1YLWHFT
">Toss news from Dubai 🪙
— T20 World Cup (@T20WorldCup) November 8, 2021
India have won the toss and will field first.#T20WorldCup | #INDvNAM | https://t.co/ICh1BVKEFJ pic.twitter.com/SmN1YLWHFTToss news from Dubai 🪙
— T20 World Cup (@T20WorldCup) November 8, 2021
India have won the toss and will field first.#T20WorldCup | #INDvNAM | https://t.co/ICh1BVKEFJ pic.twitter.com/SmN1YLWHFT
ഗ്രൂപ്പ് രണ്ടില്‍ നിന്നും പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് സെമിയിലെത്തിയത്. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായും അഞ്ചില്‍ നാല് വിജയം നേടിയ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനക്കാരായുമാണ് സെമിയിലെത്തിയത്.
നാല് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയമുള്ള ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ്. സൂപ്പര്‍ 12 പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ പരാജയമാണ് വിരാട് കോലിക്കും സംഘത്തിനും തിരിച്ചിടിയായത്.
also read: Kapil Dev on IPL: ഐപിഎല്ലിനല്ല, താരങ്ങൾ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് കപില്‍ ദേവ്
ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനായിരുന്നു കിവീസിനോട് ടീമിന്‍റെ പരാജയം. 2012ന് ശേഷം ഇതാദ്യമായാണ് ടീം ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലെത്താതെ പുറത്താകുന്നത്.