ETV Bharat / sports

ടി20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് നായകന്‍ ഇയാന്‍ മോര്‍ഗന്‍

ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ഫോം കണ്ടെത്താനായിരുന്നില്ലെങ്കിലും കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സിനെ ഫൈനലിലെത്തിച്ച നായകനാണ് മോര്‍ഗന്‍.

T20 World Cup  Eoin Morgan  ടി20 ലോകകപ്പ്  ഇയാന്‍ മോര്‍ഗന്‍  ഇംഗ്ലണ്ട് ടീം  ഐപിഎല്‍
ടി20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് നായകന്‍ ഇയാന്‍ മോര്‍ഗന്‍
author img

By

Published : Oct 20, 2021, 4:08 PM IST

ദുബായ്: ബാറ്റിങ്ങിലെ മോശം ഫോമിന്‍റെ അടിസ്ഥാനത്തില്‍ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് നായകന്‍ ഇയാന്‍ മോര്‍ഗന്‍. മറ്റൊരാള്‍ക്ക് അവസരം നല്‍കാന്‍ എല്ലായെപ്പോഴും മാറി നില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. ടീം ടി20 കിരീടം നേടുന്നതിന് തടസമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

റണ്‍സെടുക്കുന്നില്ലെങ്കിലും തന്‍റെ ക്യാപ്റ്റന്‍സി അത്ര മോശമാണെന്ന് കരുതുന്നില്ല. ഇവ രണ്ടും വ്യത്യസ്ത വെല്ലുവിളികളായി കാണാനാണ് ആഗ്രഹിക്കനുന്നത്. ഒരു ബൗളറല്ലാത്തതിനാലും ഒരല്‍പ്പം പ്രായം കൂടിയതിനാലും ഫീല്‍ഡിങ്ങിലും കൂടുതല്‍ സംഭാവന ചെയ്യാനായില്ലെങ്കിലും നായകനെന്ന രീതയില്‍ തന്‍റേതായ സംഭാവന നല്‍കാന്‍ കഴിയും.

മോശം ഫോമിന്‍റെ കാലം മറികടക്കാനായിരുന്നില്ലെങ്കില്‍ താനിവിടെയുണ്ടാവുമായിരുന്നില്ല. ടി20 ഫോര്‍മാറ്റില്‍ ബാറ്റിങ്ങില്‍ റിസ്‌ക് എടുക്കേണ്ടി വരും. താനും അതു തന്നെയാണ് ചെയ്യുന്നത്. ടീം ആവശ്യപ്പെടുന്നിടത്തോളം ടീമില്‍ തുടരും. മറിച്ചാണെങ്കില്‍ മാറി നില്‍ക്കുമെന്നും 35കാരനായ മോര്‍ഗന്‍ വ്യക്തമാക്കി.

also read: 'വീട്ടിലെ മൂര്‍ച്ചയേറിയ കത്തിക്ക് വീരുവെന്നാണ് വിളിപ്പേര്'; സെവാഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്റ്റെയ്ൻ

ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ഫോം കണ്ടെത്താനായിരുന്നില്ലെങ്കിലും കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സിനെ ഫൈനലിലെത്തിച്ച നായകനാണ് മോര്‍ഗന്‍. എന്നാല്‍ 17 മത്സരങ്ങളില്‍ നിന്നും 11.08 ശരാശരിയില്‍ 133 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

ഇംഗ്ലണ്ടിന് 2019ലെ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് മോര്‍ഗന്‍. കഴിഞ്ഞ ടി20 ലോക കപ്പില്‍ ഇംഗ്ലണ്ട് ടീമിനെ ഫൈനലിലെത്തിക്കാനും താരത്തിനായിരുന്നു. അതേസമയം ഇന്ത്യയ്‌ക്കെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ മോര്‍ഗന് വിശ്രമം നല്‍കിയിരുന്നു. ജോസ് ബട്‌ലറുടെ കീഴിലിറങ്ങിയ ടീം ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.