ETV Bharat / sports

ടി20 ലോകകപ്പ്: ഭുവി പോര, അവന്‍ മികച്ച താരമെന്ന് ഹര്‍ഭജന്‍ സിങ് - ഹര്‍ഭജന്‍ സിങ്

ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണെന്ന് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്.

Deepak Chahar  Harbhajan Singh on Deepak Chahar  Harbhajan Singh  Bhuvneshwar Kumar  T20 world cup  ടി20 ലോകകപ്പ്  ഭുവനേശ്വര്‍ കുമാര്‍  ദീപക്‌ ചാഹര്‍  ഹര്‍ഭജന്‍ സിങ്  ദീപക്‌ ചാഹര്‍ മികച്ച ബോളറെന്ന് ഹര്‍ഭജന്‍ സിങ്
ടി20 ലോകകപ്പ്: ഭുവി പോര, അവന്‍ മികച്ച താരമെന്ന് ഹര്‍ഭജന്‍ സിങ്
author img

By

Published : Oct 7, 2022, 2:21 PM IST

മുംബൈ: ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന് വിലയിരുത്തപ്പെട്ട താരമാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ സമീപ കാലത്തായി തന്‍റെ മികച്ച പ്രകടനം നടത്താന്‍ ഭുവിയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2021 മുതൽ ഇന്ത്യക്കായി 23 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് 15 വിക്കറ്റുകൾ മാത്രമാണ് ലഭിച്ചത്.

ഡെത്ത് ഓവറുകളിലെ താരത്തിന്‍റെ പ്രകടം ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് അത്ര ശുഭകരമല്ല. ഡെത്ത് ഓവറുകളില്‍ എറിഞ്ഞ 159 പന്തുകളില്‍ 10.03 ഇക്കോണമിയില്‍ 266 റണ്‍സാണ് താരം വഴങ്ങിയത്. ടി20 ലോകകപ്പില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബോളിങ് യൂണിറ്റിനെ നയിക്കേണ്ട ചുമതല ഭുവിയ്‌ക്കാണ്.

ബുംറയുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ സ്റ്റാന്‍ഡ് ബൈ താരങ്ങായ മുഹമ്മദ് ഷമി, ദീപക്‌ ചാഹര്‍ എന്നിവരിലൊരാള്‍ പ്ലേയിങ് ഇലവനിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഭുവിയ്‌ക്ക് ദീപക് ചാഹറിനെയാണ് താന്‍ ടീമിലുള്‍പ്പെടുത്തുകയെന്നാണ് മുന്‍ താരമായ ഹര്‍ഭജന്‍ സിങ്‌ പറയുന്നത്.

നിലവിലെ സാഹചര്യത്തിൽ ഭുവിയേക്കാള്‍ മികച്ച ബോളര്‍ ദീപക് ചാഹറാണെന്നും ഹർഭജൻ സിങ് പറഞ്ഞു. മികച്ച രീതിയില്‍ പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് ചാഹറിനെ വ്യത്യസ്‌തനാക്കുന്നത്. ഭുവിയ്‌ക്ക് ധാരാളം അനുഭവപരിചയമുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് തിരിച്ചടിയാണെന്നും ഹര്‍ഭന്‍ പറഞ്ഞു.

"പന്ത് മുന്നിലും ഇരുവശങ്ങളിലും സ്വിങ്‌ ചെയ്യിക്കാന്‍ കഴിയുന്ന ഒരേയൊരു ബോളറാണ് ദീപക് ചാഹർ. ഇതോടെ പവർപ്ലേയിൽ രണ്ടോ മൂന്നോ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിയുമെന്ന് തോന്നുന്നു. അവന്‍റെ ഇൻസ്വിങ്ങുകള്‍, ഔട്ട്‌സ്വിങ്ങ് പോലെ മാരകമാണ്.

മാത്രമല്ല അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ പോലും അവന് മികച്ച പ്രകടനം നടത്താന്‍ കഴിയും. ഇന്ന് നമ്മൾ നിൽക്കുന്ന ഈ ഘട്ടത്തിൽ, ഭുവനേശ്വറുമായി താരതമ്യപ്പെടുത്തുമ്പോൾ ദീപക് മികച്ച കഴിവുള്ള ബോളറാണ്". ഹര്‍ഭജന്‍ പറഞ്ഞു.

"ഭുവിക്ക് ധാരാളം അനുഭവങ്ങളുണ്ട്. 19-ാം ഓവറിൽ 8-10 റൺസ് വഴങ്ങുന്നത് വലിയ പ്രശ്‌നമല്ല. പക്ഷേ 15-ഉം അതിനുമുകളിലുമാവുമ്പോള്‍, മത്സരം കൈവിട്ടുപോകുന്നു. അതുകൊണ്ട് ദീപക് എന്‍റെ ചോയ്‌സ് ആയിരിക്കും." ഹർഭജൻ വ്യക്തമാക്കി. സമ്മര്‍ദ ഘട്ടത്തില്‍ എല്ലായ്‌പ്പോഴും അര്‍ഷ്‌ദീപ് സിങ്ങിനെ പന്തേല്‍പ്പിക്കുന്നത് അന്യായമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

also read: സഞ്‌ജു യുവിയെപ്പോലെ, ഒരോവറില്‍ ആറ് സിക്‌സടിക്കാന്‍ കഴിവുണ്ടെന്ന് ഡെയ്ൽ സ്‌റ്റെയ്‌ന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.