ETV Bharat / sports

ടി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്താനെത്തിയ ചാമ്പ്യന്‍മാരുടെ കഥ, അതൊരു വല്ലാത്ത കഥയാണ്

author img

By

Published : Nov 6, 2022, 3:09 PM IST

2007 മുതല്‍ ഇതുവരെയുള്ള എട്ടില്‍ ആറ് ടി20 ലോകകപ്പ് ടൂര്‍ണമെന്‍റിലും കിരീടം നിലനിര്‍ത്താനിറങ്ങിയ ടീമുകള്‍ക്ക് നോക്കൗട്ട്‌ റൗണ്ടിലേക്ക് മുന്നേറാന്‍ സാധിച്ചിട്ടില്ല. 2009ല്‍ കിരീടം നേടിയ പാകിസ്ഥാന്‍ 2014ല്‍ കപ്പുയര്‍ത്തിയ വെസ്‌റ്റ് ഇന്‍ഡീസ് ടീമുകള്‍ മാത്രമാണ് ചാമ്പ്യന്മാരായ ശേഷമുള്ള ടൂര്‍ണമെന്‍റില്‍ സെമിഫൈനല്‍ റൗണ്ടിലേക്ക് എത്തിയത്.

t20 world cup  t20 world cup champions fail to defend their title  t20 world cup 2022  t20 world cup semi finalists  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് സെമി ഫൈനല്‍  ടി20 ലോകകപ്പ് ക്രിക്കറ്റ്  ടി20 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാര്‍
Etv BharatEtv ടി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ കിരീടം നിലനിര്‍ത്താനെത്തിയ ചാമ്പ്യന്‍മാരുടെ കഥ, അതൊരു വല്ലാത്ത കഥയാണ്

ഹൈദരാബാദ്: ടി20 ലോകകപ്പ് സെമി ഫൈനല്‍ ലൈനപ്പായി. സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്നില്‍ നിന്ന് ന്യൂസിലന്‍ഡും, ഇംഗ്ലണ്ടും അവസാന നാലിലേക്ക് പ്രവേശിച്ചപ്പോള്‍ ഇന്ത്യയും പാകിസ്ഥാനുമാണ് ഗ്രൂപ്പ് രണ്ടില്‍ നിന്നും മുന്നേറിയത്. പക്ഷെ ഓസീസ് മണ്ണിലും ഒരു ചരിത്രം ആവര്‍ത്തിച്ചു, കിരീടം നിലനിര്‍ത്താനിറങ്ങിയ ചാമ്പ്യന്മാര്‍ക്ക് ഇപ്രാവശ്യവും നിരാശയോടെ മടങ്ങാനായിരുന്നു വിധി.

2007 മുതല്‍ ഇതുവരെയുള്ള ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് സെമി ഫൈനലിലെങ്കിലും എത്താന്‍ കഴിഞ്ഞത്. 2010ല്‍ പാകിസ്ഥാനും, 2014ല്‍ വെസ്‌റ്റ് ഇന്‍ഡീസും മാത്രമായിരുന്നു നോക്കൗട്ടിലേക്ക് എത്തിയത്. മറ്റ് പോരാട്ടങ്ങളിലെല്ലാം നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കാലിടറിയിരുന്നു.

2007ലെ പ്രഥമ ടി20 കിരീടം ചൂടിയത് എംഎസ് ധോണിയുടെ നേതൃത്തിലിറങ്ങിയ ഇന്ത്യന്‍ ടീമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യ കിരീടം നിലനിര്‍ത്തിയ ചാമ്പ്യന്മാര്‍ക്ക് ഇംഗ്ലണ്ടിലെ രണ്ടാം ടി20 ലോകകപ്പില്‍ (2009) സൂപ്പര്‍ 8ല്‍ കാലിടറി. അന്ന് പാകിസ്ഥാനായിരുന്നു ചാമ്പ്യന്മാര്‍.

കിരീടം നിലനിര്‍ത്താന്‍ 2010ല്‍ കരീബിയന്‍ മണ്ണിലിറങ്ങിയ പാകിസ്ഥാന് സെമി ഫൈനല്‍ വരെ എത്താന്‍ കഴിഞ്ഞിരുന്നു. സെമിയില്‍ കങ്കാരുപ്പടയോട് തോല്‍വി വഴങ്ങിയായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ മടക്കം. അക്കൊല്ലം ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ടായിരുന്നു ടി20 ലോക കിരീടത്തില്‍ മുത്തമിട്ടത്.

ശ്രീലങ്കയിലാണ് 2012ലെ ടി20 ലോകകപ്പ് അരങ്ങേറിയത്. കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടും. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ പിന്നിട്ടെത്തിയ ചാമ്പ്യന്മാര്‍ക്ക് സൂപ്പര്‍ 8 ല്‍ നിന്ന് മുന്നേറാന്‍ കഴിഞ്ഞില്ല. അന്ന് ആതിഥേയരെ തോല്‍പ്പിച്ച് വെസ്‌റ്റ് ഇന്‍ഡീസായിരുന്നു കിരീടം സ്വന്തമാക്കിയത്.

2014ലോകകപ്പില്‍ പക്ഷെ 2009 വീണ്ടും ആവര്‍ത്തിച്ചു. ലോകകിരീടം നിലനിര്‍ത്താനിറങ്ങിയ വിന്‍ഡീസ് സെമിഫൈനല്‍ വരെയെത്തി. എന്നാല്‍ മഴ കളിച്ച മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ് കരീബിയന്‍ പട നാട്ടിലേക്ക് മടങ്ങി. സ്വന്തം നാട്ടില്‍ നഷ്‌ടപ്പെട്ട കിരീടം ശ്രീലങ്ക അപ്രാവശ്യം ബംഗ്ലാദേശില്‍ സ്വന്തമാക്കി.

ഇന്ത്യയിലായിരുന്നു 2016ലെ ടി20 ലോകകപ്പ് നടന്നത്. സൂപ്പര്‍ 10ലെത്തിയ ചാമ്പ്യന്മാര്‍ക്ക് ഗ്രൂപ്പ് ഒന്നില്‍ നാലാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നു. അക്കൊല്ലമാണ് വെസ്‌റ്റ്‌ ഇന്‍ഡീസ് രണ്ടാം ടി20 കിരീടം ചൂടിയത്.

അതിന് ശേഷം 2021ല്‍ യുഎഇയില്‍ ആണ് ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ നടന്നത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ഒന്നിലായിരുന്നു ചാമ്പ്യന്മാരായ വെസ്‌റ്റ് ഇന്‍ഡീസിന്‍റെ സ്ഥാനം. ഗ്രൂപ്പ്ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനക്കാരായി അന്ന് വിന്‍ഡീസിന് മടങ്ങേണ്ടി വന്നു.

കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ ആയിരുന്നു അന്ന് വിജയകിരീടം ചൂടിയത്. കിരീടം നിലനിര്‍ത്താന്‍ ഇക്കൊല്ലം സ്വന്തം മണ്ണിലിറങ്ങിയ കങ്കാരുപ്പടയ്‌ക്കും കഴിഞ്ഞില്ല. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ ഏഴ് പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്മാരുടെ പോരാട്ടവും ഇപ്രാവശ്യം അവസാനിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.