ETV Bharat / sports

സാംപയും ഫിഞ്ചും മിന്നി; ബംഗ്ലാദേശിനെതിരെ ഓസീസിന് വമ്പന്‍ ജയം - ടി20 ലോകകപ്പ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ആദം സാംപയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്.

t20 world cup  australia vs bangladesh  ടി20 ലോകകപ്പ്  ബംഗ്ലാദേശ്-ഓസ്‌ട്രേലിയ
സാംപയും ഫിഞ്ചും മിന്നി; ബംഗ്ലാദേശിനെതിരെ ഓസീസിന് വമ്പന്‍ ജയം
author img

By

Published : Nov 4, 2021, 6:52 PM IST

ദുബൈ: ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ. സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 82 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ടുവിക്കറ്റിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 15 ഓവറില്‍ 72 റണ്‍സിന് പുറത്തായപ്പോള്‍ ഓസീസ് 6.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്കോര്‍: ബംഗ്ലാദേശ് 73/10 (15), ഓസ്ട്രേലിയ 78/2 (6.2).

20 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ പ്രകടനമാണ് ഓസീസിന് അതിവേഗ വിജയം സമ്മാനിച്ചത്. ഡേവിഡ് വാര്‍ണര്‍ 14 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി. മിച്ചല്‍ മാര്‍ഷും (16) ഗ്ലെന്‍ മാക്‌സ്‌വെല്ലും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് 3.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയും, ഷൊറിഫുള്‍ ഇസ്ലാം ഒരോവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തും ഓരോ വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ആദം സാംപയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സാംപയുടെ വിക്കറ്റ് കൊയ്‌ത്ത്. 18 പന്തില്‍ 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍.

മുഹമ്മദ് നയിം 17 റണ്‍സും മഹ്മുദുള്ള 16 റണ്‍സുമെടുത്തു. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. നാല് താരങ്ങള്‍ പൂജ്യത്തിനും പുറത്തായി. ടസ്‌കിന്‍ അഹമ്മദ് (6) പുറത്താവാതെ നിന്നു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാവ് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും ജോഷ് ഹേസല്‍വുഡ് രണ്ട് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട്‌ ഓവറില്‍ അറ് റണ്‍സ് മാത്രം വിട്ടുകൊടുത്തും ഒരു വിക്കറ്റ് സ്വന്തമാക്കി.

ജയത്തോടെ കളിച്ച നാലു മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റുമായി ഗ്രൂപ്പ് ഒന്നില്‍ ഓസീസ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ഈ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.