മെല്‍ബണ്‍ : ടി20 ലോകകപ്പില്‍ കിരീടം നേടുകയാണെങ്കില്‍ ബാബര്‍ അസം പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള സംഭാഷണത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. അഡ്‌ലെയ്‌ഡില്‍ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിക്ക് മുന്നോടിയായായിരുന്നു ഗവാസ്കറിന്‍റെ പ്രവചനം.
'ഇത്തവണ പാകിസ്ഥാന്‍ ലോകകപ്പ് നേടുകയാണെങ്കില്‍ 2048ല്‍ ബാബര്‍ അസം പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയാകും'- ഗവാസ്‌കര്‍ പറഞ്ഞു. താരത്തിന്‍റെ വാക്കുകള്‍ കേട്ട് ഒപ്പമുള്ളവര്‍ ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
- — Guess Karo (@KuchNahiUkhada) November 10, 2022 " class="align-text-top noRightClick twitterSection" data="
— Guess Karo (@KuchNahiUkhada) November 10, 2022
">— Guess Karo (@KuchNahiUkhada) November 10, 2022
പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് നേടിയ 1992ലെ ടൂര്‍ണമെന്‍റിന് ഏറെക്കുറെ സമാനമാണ് ഇത്തവണത്തെ ടി20 ലോകകപ്പ്. അന്ന് പാകിസ്ഥാനെ കിരീടത്തിലേക്ക് നയിച്ച ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു. ഇത്തവണത്തെ കലാശപ്പോര് നടക്കുന്ന മെല്‍ബണിലാണ് 1992ലെ ഇംഗ്ലണ്ട്-പാക് ഫൈനലും നടന്നത്.
also read: ടി20 ലോകകപ്പ് : കലാശപ്പോര് നാളെ, ഇംഗ്ലണ്ടും പാകിസ്ഥാനും നേര്‍ക്കുനേര്‍
അന്ന് സെമിയില്‍ കിവീസിനെ തോല്‍പ്പിച്ചായിരുന്നു പാക് പട ഫൈനലിനെത്തിയത്. ഇക്കുറിയും സെമിയില്‍ കിവീസിനെ തന്നെയാണ് പാകിസ്ഥാന്‍ മറികടന്നത്. അതേസമയം നാളെ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് ഇംഗ്ലണ്ട് vs പാകിസ്ഥാന്‍ ഫൈനല്‍ മത്സരം.
ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന ഇരുകൂട്ടരും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ മത്സരത്തിന് മഴ ഭീഷണിയുണ്ട്.