ETV Bharat / sports

T20 World Cup 2022 | അഫ്‌ഗാനെ പുറത്താക്കി സെമി സാധ്യത നിലനിര്‍ത്തി ശ്രീലങ്ക - ടി20 ലോകകപ്പ് സൂപ്പര്‍ 12

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. അഫ്‌ഗാന്‍ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം ധനഞ്ജയ ഡിസില്‍വയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 18.3 ഓവറിലാണ് ലങ്ക മറികടന്നത്.

T20 World Cup 2022  T20 World Cup  srilanka vs afghanistan  SLvAFG  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് സൂപ്പര്‍ 12  ധനഞ്ജയ ഡി സില്‍വ
T20 World Cup 2022|അഫ്‌ഗാനെ പുറത്താക്കി സെമി സാധ്യത നിലനിര്‍ത്തി ശ്രീലങ്ക
author img

By

Published : Nov 1, 2022, 3:19 PM IST

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി ശ്രീലങ്ക. 145 റണ്‍സ് പിന്തുടര്‍ന്ന ഏഷ്യന്‍ ചാമ്പ്യന്മാര്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. പുറത്താകാതെ 66 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയാണ് ലങ്കന്‍ ടോപ്‌സ്‌കോറര്‍. തോല്‍വിയോടെ സൂപ്പര്‍ 12ല്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി അഫ്‌ഗാനിസ്ഥാന്‍.

അഫ്‌ഗാനുയര്‍ത്തിയ 145 റണ്‍സിലേക്ക് ബാറ്റ് വീശിയ ലങ്കയ്‌ക്ക് തുടക്കത്തിലെ ഓപ്പണര്‍ പാതും നിസങ്കയെ (10) നഷ്‌ടമായിരുന്നു. തുടര്‍ന്നെത്തിയ കുശാല്‍ മെന്‍ഡിസും, ഡി സില്‍വയും ചേര്‍ന്നാണ് ലങ്കന്‍ റണ്‍വേട്ടക്ക് അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 34 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

എട്ടാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ (25) റാഷിദ് ഖാന്‍ മടക്കിയെങ്കിലും ചരിത് അസലങ്കയും(19), ഡിസില്‍വയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. അസലങ്കയേയും റാഷിദ് തിരികെ പവലിയനിലെത്തിച്ചെങ്കിലും മറുവശത്ത് നങ്കൂരമിട്ട് നിന്ന ഡിസില്‍വ ശ്രീലങ്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. വിജയത്തിനരികെ വീണ ഭാനുക രാജപക്സെയാണ് (18) പുറത്തായ മറ്റൊരു ലങ്കന്‍ ബാറ്റര്‍.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 144 റണ്‍സ് നേടിയത്. 28 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്‌ഗാന്‍ ടോപ് സ്‌കോറര്‍. ലങ്കക്കായി വാനിന്ദു ഹസരങ്ക 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.