മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇരു സംഘവും ഇറങ്ങുന്നത്. 1992ലെ ലോകകപ്പ് ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. അന്ന് ഇതേവേദിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു.
ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന ഇരുകൂട്ടരും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെ 2009ല്‍ പാകിസ്ഥാന്‍ കിരീടം ചൂടിയപ്പോള്‍ 2010ലാണ് ഇംഗ്ലണ്ട് വിജയികളായത്. മെല്‍ബണില്‍ ഇത്തവണ ആര് കിരീടമുയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവൻ): ജോസ് ബട്‌ലർ (സി), അലക്‌സ് ഹെയ്‌ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റൺ, മൊയീൻ അലി, സാം കറൻ, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്.
പാകിസ്ഥാൻ (പ്ലേയിങ് ഇലവൻ): ബാബർ അസം (സി), മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്‌തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.