അബുദബി: ടി20 ലോകകപ്പിലെ (T20 World Cup) ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ (England) അഞ്ച് വിക്കറ്റിന് കീഴടക്കി ന്യൂസിലന്‍ഡ് (New Zealand) ഫൈനലില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഉയര്‍ത്തിയ 167 റണ്‍സ് വിജയ ലക്ഷ്യം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കിവീസ് നേടിയത്. സ്‌കോര്‍: ഇംഗ്ലണ്ട് 166/4 (20), ന്യൂസിലന്‍ഡ് 167/5 (19).
47 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഡാരില്‍ മിച്ചലിന്‍റെ പ്രകനമാണ് കിവീസിന്‍റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. നല് വീതം ഫോറുകളും സിക്‌സുകളും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്‍റെ ഇന്നിങ്സ്. അവസാന ഓവറുകളില്‍ കത്തിക്കയറിയ ജെയിംസ് നിഷാമും നിര്‍ണായകമായി. 11 പന്തില്‍ 27 റണ്‍സാണ് താരം അടിച്ചെടുത്തത്. 38 പന്തില്‍ 46 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വെയും മിന്നി.
-
👏👏👏#T20WorldCup pic.twitter.com/3oFRJUNoR0
— T20 World Cup (@T20WorldCup) November 10, 2021 " class="align-text-top noRightClick twitterSection" data="
">👏👏👏#T20WorldCup pic.twitter.com/3oFRJUNoR0
— T20 World Cup (@T20WorldCup) November 10, 2021👏👏👏#T20WorldCup pic.twitter.com/3oFRJUNoR0
— T20 World Cup (@T20WorldCup) November 10, 2021
മാർട്ടിൻ ഗപ്റ്റിൽ (4) കെയ്ൻ വില്യംസണ്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മിച്ചല്‍ സാന്‍റ്നര്‍ (1) പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്‌റ്റണ്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ക്രിസ്‌വോക്‌സ് 36 റണ്‍സ് വഴങ്ങിയും രണ്ട് വിതം വിക്കറ്റുകള്‍ നേടി. 39 റണ്‍സ് വഴങ്ങിയ ആദില്‍ റഷിദ് ഒരു വിക്കറ്റും സ്വന്തമാക്കി.
അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും കണ്ടെത്തിയ താരം 51 റണ്‍സെടുത്തു. ഡേവിഡ് മലാന്‍ (30 പന്തില്‍ 41), ജോസ് ബട്‌ലര്‍(24 പന്തില്‍ 29) ലിയാം ലിവിങ്സ്റ്റണ്‍ (10 പന്തില്‍ 17) ജോണി ബ്രിസ്‌റ്റോ (17 പന്തില്‍ 13) ഇയാന്‍ മോര്‍ഗന്‍ (2 പന്തില്‍ 4*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
കിവീസിനായി ടിം സൗത്തി നാലോവറില്‍ 24 റണ്‍സും ഇഷ് സോധി 32 റണ്‍സും ആദം മില്‍നെ 31 റണ്‍സും വഴങ്ങി ഓരോ വിക്കറ്റെടുത്തു. രണ്ടോവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ജെയിംസ് നിഷാമും ഒരു വിക്കറ്റ് നേടി. നാലോവറില്‍ 40 റണ്‍സ് വഴങ്ങിയ ട്രെന്‍റ് ബോള്‍ട്ട് നിറം മങ്ങി.