ETV Bharat / sports

ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ ജയം വേണ്ട... ടോസ് നേടിയ ഇംഗ്ളണ്ട് ബൗൾ ചെയ്യുന്നു

author img

By

Published : Nov 6, 2021, 7:42 PM IST

കളിച്ച നാല് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പില്‍ നിന്നും നേരത്തെ തന്നെ സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.

t20 world cup  ടി20 ലോകകപ്പ്  england vs south africa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് ടോസ്; ബൗളിങ് തിരഞ്ഞെടുത്തു

ഷാര്‍ജ: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. കളിച്ച നാല് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് ഗ്രൂപ്പില്‍ നിന്നും നേരത്തെ തന്നെ സെമി ബെര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് വിജയിച്ചാല്‍ ഇംഗ്ലണ്ടിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.

മരണപ്പോരിന് ദക്ഷിണാഫ്രിക്ക

എന്നാല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം നേടിയാലെ സെമിയിലെത്താനാവു. ചെറിയ മാര്‍ജിനുള്ള വിജയമാണ് സംഘത്തിന് ലഭിക്കുന്നതെങ്കില്‍ തുല്ല്യ പോയിന്‍റാണെങ്കിലും ഓസീസിന്‍റെ നെറ്റ് റണ്‍റേറ്റ് ദക്ഷിണാഫ്രിക്കയ്‌ക്ക് പുറത്തേക്കുള്ള വഴി തുറക്കും.

അഞ്ച് മത്സരങ്ങളില്‍ നാല് വിജയമുള്ള ഓസീസിന്‍റെ റണ്‍റേറ്റ് +1.216 അണ്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയത്തോടെ അഞ്ചാം മത്സരത്തിനിറങ്ങുന്ന സൗത്ത് അഫ്രിക്കയുടെ റണ്‍റേറ്റ് +0.742 ആണ്. ഇതോടെ ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക 150 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനെ 88 റണ്‍സില്‍ താഴെ പുറത്താക്കേണ്ടതുണ്ട്.

അതേസമയം ദക്ഷിണാഫ്രിക്ക കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് നിരയില്‍ ഒരുമാറ്റമുണ്ട്. പരിക്കേറ്റ ടൈല്‍ മില്‍സിന് പകരം മാര്‍ക്ക് വുഡ് അന്തിമ ഇലവനില്‍ ഇടം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.