മുംബൈ: വീസ പ്രശ്‌നങ്ങളെ തുടർന്ന് ഫാസ്റ്റ് ബൗളർമാരായ ഉമ്രാൻ മാലിക്കും കുൽദീപ് സെന്നും ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബോളര്‍മാരായാണ് ഇരുവരെയും ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാല്‍ ഓസീസിലേക്കുള്ള യാത്ര റദ്ധാക്കിയ സാഹചര്യത്തില്‍ ഇരുവരും സയ്യിദ് മുഷ്‌തഖ് അലി ട്രോഫിയില്‍ കളിക്കുമെന്നാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്.
ഒക്‌ടോബര്‍ ആറിന് ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു ഉമ്രാന്‍ മാലിക്, കുല്‍ദീപ് സെന്‍ എന്നിവരുടെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ വീസ ലഭിക്കുന്നതില്‍ കാലതാമസം വന്നതോടെയാണ് ഇരുവര്‍ക്കും ഓസ്‌ട്രേലിയിലേക്കുള്ള യാത്ര വൈകിപ്പിക്കേണ്ടി വന്നത്. ഐസിസിയുടെ മാനദണ്ഡം അനുസരിച്ച് പതിനഞ്ചംഗ സ്വാഡിലും, സ്റ്റാന്‍ഡ് ബൈ താരങ്ങളുെട പട്ടികയിലും ഇടം പിടിക്കാതിരുന്നത് മൂലമാണ് ഇരുവര്‍ക്കും വിസ ലഭിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവരുടെ അഭാവത്തിൽ സൗരഭ് കുമാർ, ചേതൻ സക്കറിയ, മുകേഷ് ചൗധരി എന്നിവര്‍ ഇന്ത്യന്‍ നെറ്റ് ബോളര്‍മാരായി പന്തെറിയും. മൂവരും നിലവില്‍ ഓസ്‌ട്രേലിയയിലാണുള്ളത്.