മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം പേസര്‍ ശാര്‍ദുല്‍ താക്കൂറിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടീമില്‍ നിന്ന് പുറത്തായെങ്കിലും അക്‌സര്‍ പട്ടേൽ സ്റ്റാൻഡ് ബൈ താരമായി തുടരും.
കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് നടക്കുക. ഒക്ടോബർ 24ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമായ മത്സരം ദുബായിലാണ് നടക്കുക.
-
🚨 NEWS 🚨: Shardul Thakur replaces Axar Patel in #TeamIndia's World Cup squad. #T20WorldCup
— BCCI (@BCCI) October 13, 2021 " class="align-text-top noRightClick twitterSection" data="
More Details 🔽
">🚨 NEWS 🚨: Shardul Thakur replaces Axar Patel in #TeamIndia's World Cup squad. #T20WorldCup
— BCCI (@BCCI) October 13, 2021
More Details 🔽🚨 NEWS 🚨: Shardul Thakur replaces Axar Patel in #TeamIndia's World Cup squad. #T20WorldCup
— BCCI (@BCCI) October 13, 2021
More Details 🔽
ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്‌സി അവതരിപ്പിച്ചു. കടുംനീല നിറത്തിലുള്ള പുതിയ ജേഴ്‌സിക്ക് 'Billion Cheers Jersey' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജേഴ്‌സിയിലെ പാറ്റേണുകൾ ഇന്ത്യക്കായി ആർപ്പുവിളിക്കുന്ന ആരാധകരെ പ്രതിനിധീകരിക്കുന്നതാണെന്ന് കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎൽ സ്‌പോര്‍ട്‌സ് പ്രസ്‌താവനയില്‍ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, ആര്‍. അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
സ്‌റ്റാന്‍റ് ബൈ താരങ്ങള്‍
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍.